മേയറും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കം; ബസ്സിലെ മെമ്മറി കാര്‍ഡ് കാണാനില്ല
മെമ്മറി കാര്‍ഡ് ഇല്ലാത്തതിനാല്‍ ഇതില്‍ പ്രതിസന്ധിയുണ്ടാവും. ഇതേപ്പറ്റി കെഎസ്ആര്‍ടിസിയോട് പൊലീസ് വിശദീകരണം തേടും.
തിരുവനന്തപുരം: മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ കേസില്‍ ബസ്സിനുള്ളിലെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്. ബസ്സിലെ മൂന്ന് ക്യാമറകളിലെ ദൃശ്യങ്ങളെടുത്ത് പരിശോധിക്കാനാണ് പൊലീസ് എത്തിയത്. തമ്പാനൂര്‍ ഡിപ്പോയില്‍ എത്തിയാണ് പരിശോധന നടത്തിയത്. തര്‍ക്കം ഉണ്ടായ ബസ്സിലുള്ളത് മൂന്ന് ക്യാമറകളാണ്. എന്നാല്‍, ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന മെമ്മറി കാര്‍ഡ് കാണാനില്ല.
കേസന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു എന്ന മേയറുടെ പരാതി തെളിയിക്കപ്പെടണമെങ്കില്‍ ഈ ദൃശ്യം പരിശോധിക്കേണ്ടതുണ്ട്. മെമ്മറി കാര്‍ഡ് ഇല്ലാത്തതിനാല്‍ ഇതില്‍ പ്രതിസന്ധിയുണ്ടാവും. ഇതേപ്പറ്റി കെഎസ്ആര്‍ടിസിയോട് പൊലീസ് വിശദീകരണം തേടും.
What's Your Reaction?