ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം വേണം; സമരത്തിന് യുഡിഎഫ്, ജൂൺ 12ന് നിയമസഭാ മാർച്ച്
മുഖ്യമന്ത്രിയുടെ അറിവില്ലാതെ ബാറുടമകള്‍ക്ക് ഉറപ്പ് നല്‍കാന്‍ ആര്‍ക്കും കഴിയില്ല. പണപ്പിരിവിന്റെ ഗുണഫലം സിപിഐഎമ്മിനാണെന്നും എം എം ഹസ്സന്‍ പറഞ്ഞു.
തിരുവനന്തപുരം: ബാര്‍ക്കോഴയില്‍ സമരത്തിനൊരുങ്ങി യുഡിഎഫ്. ജൂണ്‍ 12 ന് യുഡിഎഫ് നിയമസഭാ മാര്‍ച്ച് നടത്തും. ബാര്‍ക്കോഴയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് യുഡിഎഫ് ആദ്യം മുതല്‍ ആവശ്യപ്പെടുന്നത്. നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ബാര്‍ക്കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ചിന് നിഷ്പക്ഷ അന്വേഷണം പറ്റില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ബാറുടമകള്‍ക്ക് ഉറപ്പ് നല്‍കാന്‍ ആര്‍ക്കും കഴിയില്ല. പണപ്പിരിവിന്റെ ഗുണഫലം സിപിഐഎമ്മിനാണെന്നും എം എം ഹസ്സന്‍ പറഞ്ഞു.
വിദേശത്തുനിന്ന് സ്വര്‍ണം കടത്തിയതിന് ശശി തരൂരിന്റെ സ്റ്റാഫ് അറസ്റ്റിലായ സംഭവത്തില്‍ ശശി തരൂര്‍ ആ വാര്‍ത്ത കേട്ട് ഞെട്ടുകയായിരുന്നുവെന്നാണ് എം എം ഹസ്സന്റെ പ്രതികരണം. പിഎ സ്ഥാനത്തുനിന്ന് അയാളെ മാറ്റിയാതാണ്. തരൂരിന് ഇതുമായി ബന്ധമില്ല. കേരളത്തിലെ സ്വര്‍ണക്കടത്ത് വേറെ കാര്യമാണ്. തരൂരിനെയും മുഖ്യമന്ത്രിയെയും യോജിപ്പിച്ച് പറയാന്‍ പാടില്ല. സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണെന്നും എം എം ഹസ്സന്‍ ആരോപിച്ചു.
What's Your Reaction?