മേഘവിസ്‌ഫോടനം; കളമശ്ശേരിയിൽ ഒന്നര മണിക്കൂറിൽ ലഭിച്ചത് 100 എംഎം മഴ

May 28, 2024 - 21:16
 0  6
മേഘവിസ്‌ഫോടനം; കളമശ്ശേരിയിൽ ഒന്നര മണിക്കൂറിൽ ലഭിച്ചത് 100 എംഎം മഴ
മേഘവിസ്‌ഫോടനം; കളമശ്ശേരിയിൽ ഒന്നര മണിക്കൂറിൽ ലഭിച്ചത് 100 എംഎം മഴ

എറണാകുളം: ജില്ലയിലുണ്ടായ കനത്ത മഴയ്ക്ക് പിന്നിൽ മേഘ വിസ്‌ഫോടനം. കുസാറ്റ് അധികൃതരാണ് മേഘവിസ്‌ഫോടനം ഉണ്ടായ വിവരം പുറത്തുവിട്ടത്. ഇതേ തുടർന്ന് ഒന്നര മണിക്കൂറിൽ 100 എം.എം മഴയാണ് ലഭിച്ചത്. കുസാറ്റിലെ മഴമാപിനിയിൽ ആണ് മഴയുടെ അളവ് രേഖപ്പെടുത്തിയത്.

കളമശ്ശേരിയിൽ ആണ് മേഘ വിസ്‌ഫോടനത്തെ തുടർന്ന് കൂടുതൽ മഴ ലഭിച്ചത്. ശക്തമായ മഴയിൽ മിനിറ്റുകൾക്കുള്ളിൽ തന്നെ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. മുട്ടോളം വെള്ളമാണ് പലഭാഗങ്ങളിലും ഉണ്ടായത്. ഇതേ തുടർന്ന് ജില്ലയിലെ പലഭാഗങ്ങളിലും രൂക്ഷമായ ഗതാഗത തടസ്സം ഉണ്ടായി.

ഇടപ്പള്ളിയിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വീടുകളിൽ ഉൾപ്പെടെ വെള്ളം നിറയുന്ന സാഹചര്യം ഉണ്ടായത്. മണിക്കൂറുകളാണ് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ടത്. മേഖലയിലെ വെള്ളക്കെട്ട് ഇനിയും മാറിയിട്ടില്ല. കാക്കനാട് ഇൻഫോപാർക്കിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടങ്ങളിലും വെള്ളക്കെട്ടിനെ തുടർന്ന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow