നടന്‍ വിജയ് പുതിയ പാര്‍ട്ടി രൂപവത്കരിച്ച് രാഷ്ട്രീയത്തിലിറങ്ങുന്ന സാഹചര്യത്തില്‍ ഉദയ്‌നിധിയെ ഡി.എം.കെയുടെ മുന്നണിപ്പോരാളിയായി മുന്‍നിര്‍ത്തുക ലക്ഷ്യം; ഉദയ്നിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്
2006-’11 കാലയളവിൽ അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധി മകൻ സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ മകൻ ഉദയ്നിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാവും. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷമാവും പുതിയ പദവിയിലേക്ക് ചുവട് വെയ്ക്കുക. നിലവിൽ ഉദയ്നിധി സ്റ്റാലിൻ കായിക- യുവജനക്ഷേമ മന്ത്രിയും ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറിയുമാണ്.
2006-’11 കാലയളവിൽ അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധി മകൻ സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു. അന്ന് തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു സ്റ്റാലിൻ. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന നടപടി സംഘടനതലത്തിലും ഭരണത്തിലും സ്റ്റാലിന്റെ പിൻഗാമി ഉദയ്നിധിയാണെന്ന് പരോക്ഷ പ്രഖ്യാപനം നടത്തുന്നതിന് തുല്യമാണ്.
നടൻ വിജയ് പുതിയ പാർട്ടി രൂപവത്കരിച്ച് രാഷ്ട്രീയത്തിലിറങ്ങുന്ന സാഹചര്യത്തിൽ ഉദയ്നിധിയെ ഡി.എം.കെയുടെ മുന്നണിപ്പോരാളിയായി മുൻനിർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
What's Your Reaction?