തന്നെ ദ്രോഹിക്കാൻ വിമാന ജീവനക്കാർ ഗൂഢാലോചന നടത്തി; ബിജെപി നേതാവ് പ്രഗ്യാ ഠാക്കൂർ
എംപിയുടെ ആരോപണത്തില്‍ പ്രതികരിച്ച ആകാശ എയര്‍ മാപ്പ് പറയുകയും സംഭവം അന്വേഷികുമെന്ന് ഉറപ്പ് പറയുകയും ചെയ്തു.
വിമാന കമ്പനിക്കെതിരെ ആരോപണവുമായി ബിജെപി നേതാവും ഭോപ്പാല്‍ എംപിയുമായ പ്രഗ്യാ സിംഗ് ഠാക്കൂര്‍. തന്നെ ദ്രോഹിക്കാന്‍ വിമാന ജീവനക്കാര്‍ ഗൂഢാലോചന നടത്തിയതായാണ് ആരോപണം. വിമാനക്കമ്പനിയുടെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രഗ്യാ സിംഗ് വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ആകാശ എയര്‍ വിമാനത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടെയതെന്നും സിം?ഗ് എക്സില്‍ പറഞ്ഞു.
എന്നാല്‍ എംപിയുടെ ആരോപണത്തില്‍ പ്രതികരിച്ച ആകാശ എയര്‍ മാപ്പ് പറയുകയും സംഭവം അന്വേഷികുമെന്ന് ഉറപ്പ് പറയുകയും ചെയ്തു. 2019-ല്‍, ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി സ്പൈസ്ജെറ്റ് ജീവനക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രഗ്യാ ഠാക്കൂര്‍ വിവാദത്തില്‍പ്പെട്ടിരുന്നു. അതിന്റെ ഫലമായി വിമാനം 45 മിനിറ്റിലധികം വൈകുകയും ചെയ്തിരുന്നു.
What's Your Reaction?