ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ട്രെയിന്‍ ഓടി; ഒഴിവായത് വന്‍ ദുരന്തം
ഡല്‍ഹി : ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ട്രെയിന്‍ ഓടി. ജമ്മു കശ്മീരിലെ കഠ്വ മുതല്‍ പഞ്ചാബ് വരെയാണ് ട്രെയിന്‍ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ജമ്മു കശ്മീരിലെ കഠ്വ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു ട്രെയിനാണ് തനിയെ ഓടിയത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
കഠ്വ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ അപ്രതീക്ഷിതമായി തനിയെ ഓടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പഠാന്‍കോട്ട് ഭാഗത്തേക്കുള്ള ദിശയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍, മുന്നിലെ ചെറിയ ഇറക്കത്തിലൂടെ തനിയെ ഉരുണ്ടു നീങ്ങുകയായിരുന്നു. ഒരു ഘട്ടത്തില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ ഈ ട്രെയിന്‍ സഞ്ചരിച്ചതായാണ് വിവരം.
ഒടുവില്‍ റെയില്‍വേ അധികൃതരുടെ തീവ്ര ശ്രമത്തിനൊടുവില്‍ പഞ്ചാബിലെ മുകെരിയാനു സമീപം ഉച്ചി ബാസിയില്‍ വച്ചാണ് ട്രെയിന്‍ തടഞ്ഞു നിര്‍ത്താനായത്. ഇതിനിടെ, ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഒരു റെയില്‍വേ സ്റ്റേഷനിലൂടെ ട്രെയിന്‍ അതിവേഗം പോകുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.
What's Your Reaction?