'ലീഗിന് നാലോ അഞ്ചോ സീറ്റിന് അര്‍ഹതയുണ്ട്'; ജിഫ്രി മുത്തുക്കോയ തങ്ങള്‍
ആരെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ സമസ്ത നിര്‍ദേശിച്ചിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
കോഴിക്കോട്: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ പ്രതികരിച്ച് സമസ്ത. ലീഗിന് മൂന്ന് സീറ്റല്ല, നാലോ അഞ്ചോ സീറ്റിന് അര്‍ഹതയുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ഒരു സ്ഥാനാര്‍ത്ഥിയെയും നിര്‍ത്തുന്നില്ല. സമസ്തയുടെ പഴയനയം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് പറഞ്ഞ ജിഫ്രി തങ്ങള്‍ സമസ്തയ്ക്ക് ഒരു സ്ഥാനാര്‍ത്ഥിയുമായും ബന്ധമില്ലെന്നും വ്യക്തമാക്കി.
മുസ്ലിം ലീഗിന്റെ ആവശ്യം അവരുടെ നേതാക്കളാണ് പറയേണ്ടത്. യുഡിഎഫ് യോഗത്തില്‍ അവര്‍ അത് ഉന്നയിക്കും. അതിന് നല്ലൊരു തീരുമാനം ഉണ്ടാകുമല്ലോ. നാലോ അഞ്ചോ സീറ്റിന് അര്‍ഹതയുണ്ടെന്ന് മുരളീധരന്‍ പോലും പറഞ്ഞിട്ടുണ്ട്. ആരെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ സമസ്ത നിര്‍ദേശിച്ചിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
അതേസമയം കൊച്ചിയില്‍ കോണ്‍ഗ്രസ്- ലീഗ് ഉഭയകക്ഷി ചര്‍ച്ച പുരോഗമിക്കുകയാണ്. സൗഹാര്‍ദ്ദപരമായി വിഷയം പരിഹരിക്കുമെന്ന് യോഗത്തില്‍ പങ്കെടുക്കാനെത്തിയ കെ സുധാകരന്‍ പറഞ്ഞിരുന്നു. അതേസമയം മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ലീഗ്.
What's Your Reaction?