കാസര്‍കോട് കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു
രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാസര്‍കോട് പെരിയ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ദേശീയ പാത നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തായന്നൂര്‍ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ് (38), രഘുനാഥ് (57) എന്നിവരാണ് മരിച്ചത്.
രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പെരിയയിലെ ക്ഷേത്രോത്സവം കണ്ടു മടങ്ങിയ സംഘത്തിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്.
What's Your Reaction?