ലോക്‌സഭാ തിരഞ്ഞെടുപ്പ്; യുപിയിലെ ചന്ദൗലി മണ്ഡലത്തിൽ തൃണമൂൽ മത്സരിച്ചേക്കും
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രസ്താവിച്ച് മമത ബാനർജി കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ചന്ദൗലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും. ചന്ദൗലി സീറ്റ് മമതാ ബാനർജിയുടെ പാർട്ടിക്ക് നൽകാൻ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സമ്മതിച്ചതായി വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തിനായി മുൻ മുഖ്യമന്ത്രി കമലപതി ത്രിപാഠിയുടെ ചെറുമകൻ രാജേഷ്പതി ത്രിപാഠി മത്സരിച്ചേക്കും. 2021ലാണ് ത്രിപാഠി തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
അതേസമയം, പശ്ചിമ ബംഗാളിലെ എല്ലാ സീറ്റുകളിലും മത്സരിക്കുന്നതിന് പുറമേ, അസമിലെ ഏതാനും സീറ്റുകളിലും മേഘാലയയിലെ തുറ ലോക്‌സഭാ സീറ്റിലും തൻ്റെ പാർട്ടി മത്സരത്തിലുണ്ടെന്ന് വെള്ളിയാഴ്ച ടിഎംസി എംപി ഡെറക് ഒബ്രിയൻ പറഞ്ഞിരുന്നു. നേരത്തെ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രസ്താവിച്ച് മമത ബാനർജി കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇത് പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന് വലിയ തിരിച്ചടിയാണ് നൽകിയത്. ബുധനാഴ്ചയാണ് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പ്രഖ്യാപിച്ചത്.
What's Your Reaction?