ഇടത് മുന്നണി ഒത്തൊരുമിച്ച് പിടിച്ചാല്‍ പത്തനംതിട്ട പുതുചരിത്രമെഴുതും: തോമസ് ഐസക്
കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ വരണമെങ്കില്‍ ഇടത് പക്ഷത്തിന്റെ എം പി മാര്‍ വേണമെന്നും തിരുത്തലുകള്‍ക്ക് ഇടത് പക്ഷം നേതൃത്വം നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു.
പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഇടത് മുന്നണിയിലെ ഘടകകക്ഷികളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ തോമസ് ഐസക്. ഇടത് മുന്നണി ഒത്തൊരുമിച്ച് പിടിച്ചാല്‍ പത്തനംതിട്ട പുതുചരിത്രമെഴുതുമെന്ന് തോമസ് ഐസക് പറയുന്നു.
ഒന്നാം യു പി എ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും രണ്ടാം യു പി എ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും താരതമ്യം ചെയ്താല്‍ ഇടത് പക്ഷത്തിന്റെ പ്രസക്തി വ്യക്തമാകുമെന്നും ഇടത് പക്ഷത്തിന്റെ പിന്തുണ ഇല്ലാതിരുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ തിരിച്ച് വരവ് പോലും അസാധ്യമായ രീതിയില്‍ തകര്‍ന്നടിഞ്ഞതായും ഡോ തോമസ് ഐസക് അഭിപ്രായപ്പെട്ടു.
ആര്‍ജെഡി ഉള്‍പ്പെടെ ഇടത് മുന്നണിയിലെ മുഴുവന്‍ ഘടക കക്ഷികളേയും കൂടെ നിര്‍ത്തിയാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ തോമസ് ഐസക്കിന്റെ പ്രചാരണം പുരോഗമിക്കുന്നത്. കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ വരണമെങ്കില്‍ ഇടത് പക്ഷത്തിന്റെ എം പി മാര്‍ വേണമെന്നും തിരുത്തലുകള്‍ക്ക് ഇടത് പക്ഷം നേതൃത്വം നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു.
What's Your Reaction?