സർക്കാരിന് അടുത്ത തിരിച്ചടി നൽകാൻ ഗവർണർ. നാല് യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസലർമാരെ പുറത്താക്കും. കസേര പോവുന്നത് സർക്കാരിന്റെ ഇഷ്ടക്കാരായ വി.സിമാർക്ക്. പുറത്താക്കും മുൻപ് യു.ജി.സിയെക്കൂടി കേൾക്കാൻ ഗവർണർ. സർക്കാർ- ഗവർണർ പോര് ഇനിയും കടുക്കും
ഇവരെ പുറത്താക്കാന്‍ ഗവര്‍ണര്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നതാണ്. ഇതില്‍ സാങ്കേതിക, ഫിഷറീസ്, കണ്ണൂര്‍ സര്‍വകലാശാലാ വിസിമാരെ ഇതിനോടകം കോടതികള്‍ പുറത്താക്കി.
തിരുവനന്തപുരം: സര്‍ക്കാരിന് അടുത്ത തിരിച്ചടി നല്‍കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് ഗവര്‍ണര്‍. ഇത്തവണ നാല് യൂണിവേഴ്‌സിറ്റികളില്‍ സര്‍ക്കാരിന് വേണ്ടപ്പെട്ട നാല് വൈസ്ചാന്‍സലര്‍മാരെ പുറത്താക്കിയാവും ഈ തിരിച്ചടി. നിയമനത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുറത്താക്കല്‍. ഈ നടപടിയോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് കടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി ഡോ.എം.ജെ.ജയരാജ്, സംസ്‌കൃത സര്‍വകലാശാലാ വി.സി ഡോ.എം.വി. നാരായണന്‍, കൊല്ലത്തെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വി.സി പി.എം മുബാറക് പാഷ , തിരുവനന്തപുരത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ വി.സി ഡോ.സജി ഗോപിനാഥ് എന്നിവരെയാവും പുറത്താക്കുക.
ഇതില്‍ സജി ഗോപിനാഥിന് സാങ്കേതിക യൂണിവേഴ്‌സിറ്റിയുടെ അധിക ചുമതലയുണ്ട്. പുറത്താക്കപ്പെടുമ്പോള്‍ ഈ രണ്ട് യൂണിവേഴ്‌സിറ്റികള്‍ക്കും വി.സിമാരില്ലാതാവും.നാല് വൈസ്ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന് മുന്നേടിയായി 24ന് ഗവര്‍ണര്‍ അവര്‍ക്ക് രണ്ടാം ഹിയറിംഗ് നടത്തും. ഹൈക്കോടതി ഉത്തരവനുസരിച്ചാണിത്. യു.ജി.സി ചട്ടം ലംഘിച്ചുള്ള നിയമനത്തിന്റെ പേരില്‍ യു.ജി.സിയെക്കൂടി കക്ഷിയാക്കി.
യു.ജി.സി സ്റ്റാന്‍ഡിംഗ് കോണ്‍സില്‍ കൃഷ്ണമൂര്‍ത്തി പങ്കെടുക്കാന്‍ രാജ്ഭവന്‍ നോട്ടീസയച്ചു. വി.സിമാരെ കേട്ടശേഷം ആറാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫെബ്രുവരി രണ്ടിന് വി.സിമാരുടെ ആദ്യഘട്ട ഹിയറിംഗ് നടത്തിയിരുന്നു. അതില്‍ ഗവര്‍ണര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് വ്യക്തത വരുത്താനാണ് രണ്ടാം ഹിയറിംഗ്. ഇതിനു ശേഷം വി.സിമാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കും.
കേരള, എംജി, കുസാറ്റ്, മലയാളം, കാര്‍ഷിക, സാങ്കേതിക, ഫിഷറീസ്, കണ്ണൂര്‍, കാലിക്കറ്റ്, സംസ്‌കൃതം, ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാലകളുടെ വിസിമാരുടെ നിയമനമാണ് നിയമക്കുരുക്കിലായത്.
ഇവരെ പുറത്താക്കാന്‍ ഗവര്‍ണര്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നതാണ്. ഇതില്‍ സാങ്കേതിക, ഫിഷറീസ്, കണ്ണൂര്‍ സര്‍വകലാശാലാ വിസിമാരെ ഇതിനോടകം കോടതികള്‍ പുറത്താക്കി. കേരള, എംജി, കുസാറ്റ്, മലയാളം, കാര്‍ഷിക വിസിമാര്‍ കാലാവധി കഴിഞ്ഞതിനാല്‍ സ്ഥാനമൊഴിഞ്ഞു. ശേഷിക്കുന്ന 4 വിസിമാരുടെ കാര്യത്തില്‍ യുജിസി ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നു വിലയിരുത്തി ഗവര്‍ണര്‍ തീരുമാനമെടുക്കാനാണ് കോടതി ഉത്തവ്.
2022 ഒക്ടോബറില്‍ പുറത്താക്കല്‍ നോട്ടീസ് നല്‍കി വി.സിമാരെ ഹിയറിംഗ് നടത്തിയപ്പോഴേക്കും തുടര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും തീരുമാനമായിരുന്നില്ല.
ഹൈക്കോടതി വിധിയോടെ ഗവര്‍ണര്‍ക്കു നടപടിയെടുക്കാനുള്ള അവസരമൊരുങ്ങി. സാങ്കേതിക യൂണിവേഴ്‌സിറ്റി വി.സിയായിരുന്ന ഡോ. എം.എസ്.രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണു തീരുമാനമെടുക്കേണ്ടതെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്.
What's Your Reaction?