'അമിതാബ് ബച്ചനും ഐശ്വര്യ റായിയും വരെ പങ്കെടുത്തു പക്ഷേ ഒബിസി വിഭാഗങ്ങൾ വേണ്ട'; വിമർശനവുമായി രാഹുൽ ഗാന്ധി

സാമൂഹ്യ അസമത്വങ്ങള്‍ തുറന്നുകാട്ടുന്നതിനുള്ള ഒരു അവശ്യ ഉപകരണമായി ജാതി സെന്‍സസ് വേണമെന്ന് ഗാന്ധി ഒരിക്കല്‍ കൂടി ശക്തമായി വാദിച്ചു .

Feb 19, 2024 - 21:38
 0  22
'അമിതാബ് ബച്ചനും ഐശ്വര്യ റായിയും വരെ പങ്കെടുത്തു പക്ഷേ ഒബിസി വിഭാഗങ്ങൾ വേണ്ട'; വിമർശനവുമായി രാഹുൽ ഗാന്ധി
rahul gandhi aiswarya
'അമിതാബ് ബച്ചനും ഐശ്വര്യ റായിയും വരെ പങ്കെടുത്തു പക്ഷേ ഒബിസി വിഭാഗങ്ങൾ വേണ്ട'; വിമർശനവുമായി രാഹുൽ ഗാന്ധി

കഴിഞ്ഞ മാസം അയോധ്യയില്‍ നടന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നടന്നത് താഴ്ന്ന ജാതിക്കാര്‍ക്ക് പ്രാതിനിധ്യമില്ലാത്ത ചടങ്ങാണെന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ (ഒബിസി) അംഗങ്ങളുടെ അഭാവത്തെ ചോദ്യം ചെയ്യുന്നതിനിടെ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെയും മരുമകള്‍ ഐശ്വര്യ റായ് ബച്ചനെയും രാഹുല്‍ ഗാന്ധി പ്രത്യേകം പരാമര്‍ശിച്ചു. പക്ഷേ ചടങ്ങില്‍ ഐശ്വര്യ റായി പങ്കെടുത്തിരുന്നില്ല.

'നിങ്ങള്‍ രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങ് കണ്ടോ? ഒരു ഒബിസി മുഖം ഉണ്ടായിരുന്നോ? അമിതാഭ് ബച്ചനും ഐശ്വര്യ റായിയും നരേന്ദ്ര മോദിയും ഉണ്ടായിരുന്നു,' അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച യുപിയിലെ പ്രയാഗ്രാജില്‍ ഭാരത് ജോഡോ ന്യായ് യാത്രാ മാര്‍ച്ചില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. 'രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 73 ശതമാനം വരുന്ന ആളുകളെ ചടങ്ങിനിടെ എവിടെയും കണ്ടില്ല. അവര്‍ രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കാന്‍ ബിജെപി ഒരിക്കലും ആഗ്രഹിക്കുന്നില്ല,' അദ്ദേഹം പറഞ്ഞു.

സാമൂഹ്യ അസമത്വങ്ങള്‍ തുറന്നുകാട്ടുന്നതിനുള്ള ഒരു അവശ്യ ഉപകരണമായി ജാതി സെന്‍സസ് വേണമെന്ന് ഗാന്ധി ഒരിക്കല്‍ കൂടി ശക്തമായി വാദിച്ചു . 'ഈ രാജ്യത്ത് 73 ശതമാനം വരുന്ന ജാതികള്‍ക്ക് എത്രമാത്രം സമ്പത്തുണ്ട്? ജാതി സെന്‍സസ് രാജ്യത്തിന്റെ എക്‌സ്-റേയാണ്. ഇത് എല്ലാം വെളിപ്പെടുത്തും,' അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രാമക്ഷേത്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി, ആയിരക്കണക്കിന് സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും പ്രമുഖരും പങ്കെടുത്തു. എന്നിരുന്നാലും, ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഇത് മുതലെടുക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ഒഴിവാക്കാന്‍ തീരുമാനിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര തിങ്കളാഴ്ച അദ്ദേഹത്തിന്റെ മുന്‍ ലോക്‌സഭാ മണ്ഡലമായ അമേഠിയില്‍ പ്രവേശിക്കും. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ഗാന്ധിജിയെ പരാജയപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നാലു ദിവസത്തെ സന്ദര്‍ശനത്തോടൊപ്പമാണിത്. 2019 ന് ശേഷം രണ്ട് നേതാക്കളും ഒരേസമയം അമേഠിയിലെത്തുന്നത് ഇത് രണ്ടാം തവണയാണ്, 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വെവ്വേറെ പ്രചാരണ പരിപാടികളായിരുന്നു മുമ്പത്തെ ഉദാഹരണം.

 

What's Your Reaction?

like

dislike

love

funny

angry

sad

wow