കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകി; ബെംഗളൂരുവിൽ 22 പേർക്ക് പിഴ
ഇവിടെ 13 പേരിൽ നിന്നായി 65,000 രൂപ പിരിച്ചെടുത്തു. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്.
ബെംഗളൂരു: കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകിയ 22 പേർക്ക് പിഴ ചുമത്തി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (BWSSB). രൂക്ഷമായ ജലപ്രതിസന്ധിക്കിടെയാണ് ഇത്തരം പ്രവൃത്തി. മൂന്ന് ദിവസം കൊണ്ട് 1.1 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് ഈടാക്കിയത്. കാർ കഴുകൽ, പൂന്തോട്ടപരിപാലനം തുടങ്ങിയ കാര്യങ്ങൾക്കായി വെള്ളം പാഴാക്കുന്നവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കുമെന്ന് മാർച്ച് 10ന് BWSSB നോട്ടീസ് നൽകിയിരുന്നു.
ഇവിടെ 13 പേരിൽ നിന്നായി 65,000 രൂപ പിരിച്ചെടുത്തു. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. ജലപ്രതിസന്ധി കണക്കിലെടുത്ത് നഗരത്തിലെ ജനങ്ങളോട് കുടിവെള്ള ഉപയോഗം പരിമിതപ്പെടുത്താൻ BWSSB ആവശ്യപ്പെട്ടിരുന്നു. ഹോളി ആഘോഷവേളയില്‍, പൂള്‍ പാര്‍ട്ടികള്‍ക്കും മഴയത്തുള്ള നൃത്തങ്ങള്‍ക്കും കാവേരിയും കുഴല്‍ക്കിണറും ഉപയോഗിക്കരുതെന്ന് ബിഡബ്ല്യുഎസ്എസ്ബി നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
What's Your Reaction?