‘ഇന്‍ഡ്യാ സഖ്യം ഏഴ് കുടുംബങ്ങളുടെ സഖ്യം’;അമിത് ഷാ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി ദേശീയ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഡല്‍ഹി: ഇന്‍ഡ്യാ സഖ്യം ഏഴ് കുടുംബങ്ങളുടെ സഖ്യമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉള്ളത് കുടുംബ പാര്‍ട്ടികളുടെ കൂട്ടായ്മയായ സഖ്യമാണത്. പത്തുവര്‍ഷത്തിനുള്ളില്‍ കുടുംബ രാഷ്ട്രീയവും അഴിമതിയും പ്രീണന രാഷ്ട്രീയവും ജാതിവാദവും മോദി ഇല്ലാതാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി ദേശീയ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ കൗണ്‍സില്‍ യോഗത്തിന് ശേഷം ബിജെപി നേതാക്കള്‍ എല്ലാ മണ്ഡലങ്ങളിലും പോയി, ഇന്ത്യ സ്വാതന്ത്ര്യം നേടി 100 വര്‍ഷം തികയുന്ന 2047ല്‍ ഇന്ത്യ എങ്ങനെയായിരിക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ സന്ദേശം പ്രചരിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
നരേന്ദ്ര മോദി അധികാരം നിലനിര്‍ത്തുമെന്ന് ജനങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ട്. ബിജെപി കുടുംബ പാര്‍ട്ടിയായിരുന്നെങ്കില്‍ ചായ വില്‍പനക്കാരന്റെ മകന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമായിരുന്നില്ല. രാജ്യസുരക്ഷയാണ് ബിജെപിക്ക് ഏറ്റവും പ്രധാനം. മോദി സര്‍ക്കാരിന് കീഴില്‍ 10 വര്‍ഷത്തിനുള്ളില്‍ എല്ലാ മേഖലയിലും വികസനം കൈവരിച്ചതായും അമിത് ഷാ പറഞ്ഞു.
What's Your Reaction?