കുട്ടിയുടെ ആരോഗ്യനില തൃപ്തികരം; പോലീസിന് നന്ദി അറിയിച്ച് ഇതര സംസ്ഥാനത്തൊഴിലാളികളായ മാതാപിതാക്കള്‍, പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ്

തട്ടിക്കൊണ്ടു പോയ വിവരം മാധ്യമശ്രദ്ധ നേടിയതോടെ കുട്ടിയെ ഉപേക്ഷിച്ചതാകുമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

Feb 20, 2024 - 00:46
 0  9

തിരുവനന്തപുരം: രണ്ടുവയസുകാരിയെ കണ്ടെത്തിയതില്‍ കേരളാ പോലീസിന് നന്ദി അറിയിച്ച് ഇതര സംസ്ഥാനത്തൊഴിലാളികളായ മാതാപിതാക്കള്‍. പത്തൊന്‍പത് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

തട്ടിക്കൊണ്ടു പോയ വിവരം മാധ്യമശ്രദ്ധ നേടിയതോടെ കുട്ടിയെ ഉപേക്ഷിച്ചതാകുമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

ഇന്നലെ രാത്രി മുതലാണ് ഇതരസംസ്ഥാനത്തൊഴിലാളിയുടെ മകളെ കാണാതായത്. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി എങ്ങനെ ആ ഭാഗത്തെത്തി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഡി.സി.പി. അറിയിച്ചു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കുട്ടിയെ എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. 

റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരുടെ മകളെയാണ് കാണാതായ പെണ്‍കുട്ടി. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ രാത്രി ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.

ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതികള്‍ പറഞ്ഞത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow