പോലീസില്‍ പരാതി പറഞ്ഞതിന്റെ വൈരാഗ്യം; വീട്ടില്‍ അതിക്രമിച്ച് കയറി അന്ധയുവാവിനെയും അമ്മയെയും മര്‍ദ്ദിച്ച പ്രതി പിടിയില്‍
യുവാവിന്റെ തലമുടിക്ക് കുത്തിപ്പിടിച്ച് മുഖത്തും മുതുകിലും മര്‍ദ്ദിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ശരീരത്തില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
കൊല്ലം: മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് അന്ധയുവാവിനെയും അമ്മയെയും മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയിലായി. കൊല്ലം പാരിപ്പള്ളി, ശ്രീരാമപുരം, രാജീവ്ഗാന്ധി കോളനിയില്‍ ഷമീര്‍ മന്‍സിലില്‍ ഷമീറാ(44)ണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴിനാണ് സംഭവം. തന്റെ അമ്മയെ പ്രതി പതിവായി ഉപദ്രവിക്കുന്ന വിവരം പോലീസില്‍ അറിയിച്ചതിലുള്ള വിരോധത്തില്‍ പാരിപ്പള്ളി സ്വദേശിയായ അന്ധ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ പ്രതി ആക്രമിക്കുകയായിരുന്നു.
യുവാവിന്റെ തലമുടിക്ക് കുത്തിപ്പിടിച്ച് മുഖത്തും മുതുകിലും മര്‍ദ്ദിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ശരീരത്തില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മയെയും ഇയാള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ കണ്ണന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുബ്രമണ്യന്‍ പോറ്റി, ജയപ്രകാശ്, എ.എസ്.ഐ മാരായ ജയന്‍, അനീഷ്, എസ്.സി.പി.ഒ സബിത്ത്, സി.പി.ഒ പ്രബോധ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
What's Your Reaction?