അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ‘ഗിഫ്റ്റ്’ ലഭിച്ചു; കൊല്ലിച്ചവരെ പലരെയും വിട്ടു കളഞ്ഞു:കെ എം ഷാജി
രണ്ട് പ്രതികളെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി റദ്ദാക്കി. കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട കോടതി വിധിയാണ് റദ്ദാക്കിയത്.
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ‘ഗിഫ്റ്റ്’ ലഭിച്ചു. ഇതോടെ കൊല്ലിച്ചവരെ പലരെയും വിട്ടു കളഞ്ഞു. അന്വേഷണം മോഹനന്‍ മാഷില്‍ അവസാനിച്ചുവെന്നും പ്രോസിക്യൂഷന്‍ ദുര്‍ബലമായെന്നും ഷാജി ആരോപിച്ചു. ഗിഫ്റ്റ് ലഭിച്ചതിന്റെ വിവരങ്ങള്‍ വരുന്ന നാളുകളില്‍ പുറത്ത് വരുമെന്നും ഇനിയും പലതും പറയാനുണ്ടെന്ന് കെ എം ഷാജിയുടെ മുന്നറിയിപ്പുണ്ട്.
രണ്ട് പ്രതികളെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി റദ്ദാക്കി. കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട കോടതി വിധിയാണ് റദ്ദാക്കിയത്. രണ്ട് പ്രതികളും ഈ മാസം 26 ന് കോടതിയില്‍ ഹാജരാകണം. ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. സിപിഐഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ വെറുതെ വിട്ട കോടതി വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
ടി പി കേസില്‍ പത്ത് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇന്നലെ ശരിവെച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ശരിവെച്ചത്. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളുകയായിരുന്നു.
What's Your Reaction?