കുവൈത്തിലെ വന്‍തീപിടിത്തം; ലോക കേരളസഭ ഉദ്ഘാടനം ഒഴിവാക്കി
തീപിടിത്തതിൽ 11 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചു. ഇവരിൽ പതിനഞ്ചുപേർ ഇന്ത്യക്കാരാണ്. പതിനാറ് പേരെ തിരിച്ചറിയാൻ ആയിട്ടില്ല.
തിരുവനന്തപുരം; കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ നാളത്തെ പരിപാടികൾ ഒഴിവാക്കി. ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളുമാണ് ഒഴിവാക്കിയത്. ജൂൺ 14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല.
തീപിടിത്തതിൽ 11 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചു. ഇവരിൽ പതിനഞ്ചുപേർ ഇന്ത്യക്കാരാണ്. പതിനാറ് പേരെ തിരിച്ചറിയാൻ ആയിട്ടില്ല. മരിച്ചവരുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
പരുക്കേറ്റവരിൽ ഏഴുപേരുടെ നിലഗുരുതരമാണ്. പരുക്കേറ്റവരെ സന്ദർശിച്ച ഇന്ത്യൻ സ്ഥാനപതി എല്ലാ സഹായവും ഉറപ്പ് നൽകി. കുവൈത്ത് അൽ അഹ്മദി ഗവർണറേറ്റിലെ മംഗെഫ് ബ്ലോക്ക് നാലിലെ ഏഴ് നിലകെട്ടിടത്തിൽ പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്.
What's Your Reaction?