ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവം; 'അന്വേഷണത്തിന് ഉത്തരവിട്ടു, ആശങ്കവേണ്ട': കെ ബി ഗണേഷ് കുമാർ

അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ടെക്‌നിക്കല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറോടും മോട്ടോര്‍ വാഹന ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരോടും അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ ഉത്തരവിട്ടു. ഡ്രൈവറും കണ്ടക്ടറും സമയോചിതമായി ഇടപെട്ടു.

Feb 23, 2024 - 23:08
 0  5
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവം; 'അന്വേഷണത്തിന് ഉത്തരവിട്ടു, ആശങ്കവേണ്ട': കെ ബി ഗണേഷ് കുമാർ
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവം; 'അന്വേഷണത്തിന് ഉത്തരവിട്ടു, ആശങ്കവേണ്ട': കെ ബി ഗണേഷ് കുമാർ

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി വെസ്റ്റിബ്യൂള്‍ ബസ് തീ പിടിച്ച് കത്തി നശിച്ച സംഭവത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ടെക്‌നിക്കല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറോടും മോട്ടോര്‍ വാഹന ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരോടും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഡ്രൈവറും കണ്ടക്ടറും സമയോചിതമായി ഇടപെട്ടു. അവരുടെ സേവനത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍

അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ടെക്‌നിക്കല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറോടും മോട്ടോര്‍ വാഹന ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരോടും അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ ഉത്തരവിട്ടു. ഡ്രൈവറും കണ്ടക്ടറും സമയോചിതമായി ഇടപെട്ടു. അവരുടെ സേവനത്തെ മാനിക്കുന്നു. ഇനിയിത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. എല്ലാ കെഎസ്ആര്‍ടിസി വാഹങ്ങളും പരിശോധിക്കും. എല്ലാ വണ്ടികളും കഴുകും. അതിനുള്ള ചെക്ക് ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. വണ്ടിയുടെ ഏതൊക്കെ ഭാഗങ്ങള്‍ കഴുകണമെന്നതുള്‍പ്പടെ ഇതില്‍പ്പറയുന്നുണ്ട്. പഴയ ബസുകളാണ് ഓടുന്നത്. 15 വര്‍ഷത്തോളം പഴക്കമുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ട്. പക്ഷേ ഇത്തരത്തിലൊരു പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികളെടുക്കും.

കരുനാഗപ്പള്ളി - തോപ്പുംപടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിനാണ് ഇന്ന് തീ പിടിച്ചത്. അപകട സമയത്ത് 54 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പരിക്ക് ഏല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ കുറിച്ച് കെഎസ്ആര്‍ടിസി വിജിലന്‍സ് - മെക്കാനിക്കല്‍ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് പുറപ്പെട്ട വെസ്റ്റിബ്യൂള്‍ ബസ് കായംകുളത്ത് എത്തിയതിന് പിന്നാലെയാണ് പുക ഉയര്‍ന്നത്. യാത്ര ആരംഭിച്ചതിന് ശേഷം പല തവണ ബസ്സില്‍ നിന്നും പ്രത്യേക ഗന്ധം അനുഭവപ്പെട്ടിരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പുക ഉയര്‍ന്നതോടെ ദേശീയ പാതയില്‍ എംഎസ്എം കോളജിന് സമീപം ബസ് നിര്‍ത്തി. യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട് നിമിഷങ്ങള്‍ക്കമാണ് തീ ആളിപ്പടര്‍ന്നത്. ഡ്രൈവറും കണ്ടക്ടറും അവസരോചിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow