പുലി കമ്പിവേലിയിൽ കുരുങ്ങി ചത്ത സംഭവം; സ്ഥലമുടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്

വാലും കാലിന്റെ ഒരു ഭാഗവുമാണ് കമ്പിയിൽ കുരുങ്ങിയത്. പലതവണ സ്വയം കുരുക്കഴിച്ച് രക്ഷപ്പെടാൻ പുലി ശ്രമം നടത്തി. പക്ഷേ രക്ഷയില്ലായിരുന്നു.

May 23, 2024 - 13:31
May 23, 2024 - 13:36
 0  15
പുലി കമ്പിവേലിയിൽ കുരുങ്ങി ചത്ത സംഭവം; സ്ഥലമുടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്
പുലി കമ്പിവേലിയിൽ കുരുങ്ങി ചത്ത സംഭവം; സ്ഥലമുടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയിൽ പുലി കമ്പിവേലിയിൽ കുരുങ്ങിയ സംഭവത്തിൽ സ്ഥലമുടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്. മാസങ്ങളായി വാഴപ്പുഴ മേഖലയിൽ ആശങ്ക വിതക്കുന്ന പുലിയാണ് തെങ്ങിൻതോപ്പിലെ കമ്പിവേലിയിൽ കുരുങ്ങിയത്.

വാലും കാലിന്റെ ഒരു ഭാഗവുമാണ് കമ്പിയിൽ കുരുങ്ങിയത്. പലതവണ സ്വയം കുരുക്കഴിച്ച് രക്ഷപ്പെടാൻ പുലി ശ്രമം നടത്തി. പക്ഷേ രക്ഷയില്ലായിരുന്നു. വാഴപ്പുഴയിൽവെച്ച് തന്നെ നിരീക്ഷണത്തിലിരിക്കെയാണ് പുലി ചത്തത്. നാളെ തൃശൂർ മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ 10 മണിയോടെ ചത്ത പുലിയുടെ പോസ്റ്റ്മോർട്ടം നടക്കും.

ആന്തരിക രക്ത സ്രാവമാണ് മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. പുലി കുരുങ്ങിയത് വന്യമൃഗങ്ങളെ പിടികൂടാൻ സ്ഥാപിച്ച വേലിയിലെന്നാണ് വംനവകുപ്പ് വിലയിരുത്തുന്നത്. അതുകൊണ്ടാണ് പുലിക്ക് ഏറെ പരിശ്രമിച്ചിട്ടും രക്ഷപ്പെടാൻ കഴിയാതിരുന്നതെന്നും സാധാരണ കമ്പി കൊണ്ടല്ല വേലി കെട്ടിയതെന്നും വനംവകുപ്പ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥമുടമക്കെതിരെ കേസെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow