കേറിവരാനല്ല ഇറങ്ങിപ്പോകാനാണ് ഈ ഗോവണി, ഈ ഗോവണിയുടെ പേരാണ് ധാർമികത; പരിഹാസവുമായി ജോയ് മാത്യു

തന്റെ കൈകൾ ശുദ്ധമാണെന്നും അന്വേഷണത്തിൽ പേടിയില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നത്.

Feb 17, 2024 - 02:05
 0  6
കേറിവരാനല്ല ഇറങ്ങിപ്പോകാനാണ് ഈ ഗോവണി, ഈ ഗോവണിയുടെ പേരാണ് ധാർമികത; പരിഹാസവുമായി ജോയ് മാത്യു
കേറിവരാനല്ല ഇറങ്ങിപ്പോകാനാണ് ഈ ഗോവണി, ഈ ഗോവണിയുടെ പേരാണ് ധാർമികത; പരിഹാസവുമായി ജോയ് മാത്യു

തിരുവനന്തപുരം: വീണ വിജയന്റെ മാസപ്പടി കേസിൽ വീണ വിജയൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും പരിഹസിച്ച് നടൻ ജോയ് മാത്യു. ‘കേറിവരാനല്ല ഇറങ്ങിപ്പോകാനാണ് ഈ ഗോവണി ഈ ഗോവണിയുടെ പേരാണ് ധാർമികത’ എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് പ്രതികരണവുമവയി എത്തിയത്.

തന്റെ കൈകൾ ശുദ്ധമാണെന്നും അന്വേഷണത്തിൽ പേടിയില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നത്. ഭാര്യയുടെ പെൻഷൻ തുകയിൽ നിന്നുള്ള പണം കെവാണ്ടാണ് മകൾ കമ്പനി തുടങ്ങിയതെന്നും മുഖ്യൻ പറഞ്ഞിരുന്നു. മടിയിൽ കനമില്ലെങ്കിൽ വഴിയിൽ പേടിക്കേണ്ട കാര്യമില്ലെന്നും അന്വേഷണത്തിൽ ഭയമില്ലെന്നും അദ്ദേഹം നിയമ സഭയിൽ പറഞ്ഞിരുന്നു.

അന്വേഷണത്തെ ഭയമില്ലെന്ന് മുഖ്യനും മകളും നേതാക്കളും മാറി മാറി പറഞ്ഞിരുന്നെങ്കിലും പിന്നാലെ തന്നെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ വിജയൻ ഹൈക്കോടതിയെ സമർപ്പിച്ചിരുന്നു. ഈ ഹർജിയാണ് ഇന്ന് കർണാടക ഹൈക്കോടതി തള്ളിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാണ് ഹൈക്കോടതി വിധി.

ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് സിഎംആർഎൽ കമ്പനിയുമായുള്ള ഇടപാടിന് മേൽ നടക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ സമർപ്പിച്ച ഹർജി തള്ളിയത്. ഹർജി തള്ളുകയാണ്. പൂർണമായ വിധി പകർപ്പ് നാളെ രാവിലെ അപ്ലോഡ് ചെയ്യാമെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന അറിയിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow