പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ: ഭാരത് ജോഡോ ന്യായ് യാത്രയില്‍ തല്‍ക്കാലം പങ്കെടുക്കില്ല
എനിക്ക് സുഖമാകുമ്പോള്‍ ഞാൻ യാത്രയിൽ ചേരും. അതുവരെ യാത്രയ്‌ക്കായി ഉത്സാഹത്തോടെ തയ്യാറെടുക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ള എൻ്റെ സഹപ്രവർത്തകർക്കും പ്രിയ സഹോദരനും ആശംസകള്‍ നേരുന്നു
അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലൂടെ കടന്നു പോകുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കില്ല. സുഖം പ്രാപിക്കുമ്പോള്‍ യാത്രയില്‍ പങ്കെടുക്കുമെന്ന് പ്രിയങ്ക അറിയിച്ചു.
"ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിൽ എത്തുന്നതിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.പക്ഷേ അസുഖം കാരണം എന്നെ ഇന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. എനിക്ക് സുഖമാകുമ്പോള്‍ ഞാൻ യാത്രയിൽ ചേരും. അതുവരെ യാത്രയ്‌ക്കായി ഉത്സാഹത്തോടെ തയ്യാറെടുക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ള എൻ്റെ സഹപ്രവർത്തകർക്കും പ്രിയ സഹോദരനും ആശംസകള്‍ നേരുന്നു,” പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.
What's Your Reaction?