തിയറ്ററുകളൊന്നും സമരത്തിലല്ല, അങ്ങനെ വ്യാഖ്യാനിക്കരുത്, ആവശ്യങ്ങള്‍ അംഗീകരിക്കണം; ഫിയോക്

എല്ലാ തിയറ്ററിലും സിനിമ റിലീസ് ചെയ്യാൻ തരണം. അതിൽ പക്ഷപാതം പാടില്ല.

Feb 23, 2024 - 20:27
 0  4
തിയറ്ററുകളൊന്നും സമരത്തിലല്ല, അങ്ങനെ വ്യാഖ്യാനിക്കരുത്, ആവശ്യങ്ങള്‍ അംഗീകരിക്കണം; ഫിയോക്
തിയറ്ററുകളൊന്നും സമരത്തിലല്ല, അങ്ങനെ വ്യാഖ്യാനിക്കരുത്, ആവശ്യങ്ങള്‍ അംഗീകരിക്കണം; ഫിയോക്

കൊച്ചി: തങ്ങൾ പ്രതിഷേധത്തിലായതിനെ തുടർന്ന് സിനിമകളുടെ റിലീസിന് തടസ്സം എന്ന വാദം തള്ളി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാർ. നാദിർഷ സംവിധാനം ചെയ്ത് പ്രദർശനത്തിനെത്തുന്ന വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി അടക്കമുള്ള ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റിവച്ചിട്ടുണ്ട്. എന്നാൽ ഇതിന് കാരണം തിയറ്റർ സമരമല്ലെന്നാണ് വിജയകുമാർ പറയുന്നത്. തീയേറ്റർ ഉടമകളുടെ സമരം ഇന്ന് മുതലെന്ന വാർത്തയിൽ പ്രതികരിക്കുകയായിരുന്നു വിജയകുമാർ.

'തിയറ്ററുകളൊന്നും സമരത്തിലല്ല. ഇന്നലെ റിലീസായ സിനിമ അടക്കം തിയറ്ററിൽ പ്രദർശനം തുടരുന്നുണ്ട്. എല്ലാ തിയറ്ററിലും സിനിമ റിലീസ് ചെയ്യാൻ തരണം. അതിൽ പക്ഷപാതം പാടില്ല. ഈ ആവശ്യം ആണ് ഞങ്ങൾ ഉന്നയിക്കുന്നത്. ഇത് സമരം എന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ഞങ്ങൾ കാരണം ഒരു സിനിമയുടെയും റിലീസ് മാറ്റില്ല. ഇവിടെ ഒരു തിയറ്ററും അടക്കില്ല. വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി എന്ന സിനിമയുടെ പ്രദർശന തീയതി മാറ്റിയതിന് കാരണം എന്താണെന്ന് അതിന്റെ നിർമാതാവിനോടാണ് ചോദിക്കേണ്ടത്'. കെ വിജയകുമാറിന്റെ വാക്കുകൾ ഇങ്ങനെ.

What's Your Reaction?

like

dislike

love

funny

angry

sad

wow