പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുന്നു; ബെന്യാമിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി

ബെന്യാമിന്റെ ഈ വിശദീകരണത്തിന് തൊട്ടുിപിന്നാലെയാണ് ഹരീഷ് പേരടി കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നത്.

Apr 1, 2024 - 20:47
 0  59
പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുന്നു; ബെന്യാമിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി
പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുന്നു; ബെന്യാമിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി

ഴുത്തുക്കാരന്‍ ബെന്യാമിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നോവലിനും ആടുജീവിതം സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിന്‍ബലത്തോടെ മാര്‍ക്കറ്റ് ചെയ്യുകയാണ് ഇവരെന്നും നോവല്‍ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്നും ഹരീഷ് പേരടി പറയുന്നു.

ആടുജീവിതം’ ജീവിതകഥയല്ലെന്നും പലരുടേയും അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എഴുതിയ നോവലാണെന്നും നോവലിലെ നായകന്‍ ഷൂക്കൂര്‍ അല്ല നജീബ് ആണെന്നും ബെന്യാമിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ് എന്ന അദ്ദേഹം വെളിപ്പെടുത്തി. സിനിമ പുറത്തിറങ്ങിയ ശേഷം നജീബുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചര്‍ച്ചകള്‍ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് ബെന്യാമിന്റെ വിശദീകരണം.

ബെന്യാമിന്റെ ഈ വിശദീകരണത്തിന് തൊട്ടുിപിന്നാലെയാണ് ഹരീഷ് പേരടി കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നത്. ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വില്‍പ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെന്ന് അറിയുമ്പോള്‍ ഈ നോവല്‍ വായിച്ച് സമയം കളഞ്ഞതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്‌

നോവലിനും സിനിമക്കുവേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുക...എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നും..ആ നോവലിന്റെ പിൻകുറിപ്പിൽ വ്യക്തമായി എഴുതിയ "കഥയുടെ പൊടിപ്പും തൊങ്ങലും" വളരെ കുറച്ച് മാത്രമേയുള്ളു(10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക...ഈ സാഹിത്യ സർക്കസ്സ് കമ്പനി ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വിൽപ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോൾ ഈ നോവൽ വായിച്ച് സമയം കളഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു..ഷൂക്കൂർ ഇക്കാ നിങ്ങളുടെ ആദ്യത്തെ കഫീൽ ഒരു അറബിയായിരുന്നെങ്കിൽ ഇന്നത്തെ നിങ്ങളുടെ കഫീൽ ഒരു മലയാള സാഹിത്യകാരനാണ്..നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാൻ സങ്കടമുണ്ട്...ക്ഷമിക്കുക..                        </div>
                                            <div class= Click Here To See More

What's Your Reaction?

like

dislike

love

funny

angry

sad

wow