'പേടിക്കേണ്ട ഒരു കുഴപ്പവുമില്ല ഞങ്ങൾക്കും പ്രശ്നമൊന്നുമില്ല... എല്ലാം ഓക്കെയാണ്...’ ഇസ്രാ​യേൽ യുദ്ധവിമാനം ബോംബിട്ട് തകർത്ത വീട്ടിൽനിന്ന് തലനാരിഴക്ക് രക്ഷ​പ്പെട്ട ഉമ്മയെ സാന്ത്വനിപ്പിക്കുന്ന മകൾ

Feb 28, 2024 - 23:52
Feb 28, 2024 - 23:54
 0  13
'പേടിക്കേണ്ട ഒരു കുഴപ്പവുമില്ല  ഞങ്ങൾക്കും പ്രശ്നമൊന്നുമില്ല... എല്ലാം ഓക്കെയാണ്...’ ഇസ്രാ​യേൽ യുദ്ധവിമാനം ബോംബിട്ട് തകർത്ത വീട്ടിൽനിന്ന് തലനാരിഴക്ക് രക്ഷ​പ്പെട്ട ഉമ്മയെ സാന്ത്വനിപ്പിക്കുന്ന മകൾ
'പേടിക്കേണ്ട ഒരു കുഴപ്പവുമില്ല  ഞങ്ങൾക്കും പ്രശ്നമൊന്നുമില്ല... എല്ലാം ഓക്കെയാണ്...’ ഇസ്രാ​യേൽ യുദ്ധവിമാനം ബോംബിട്ട് തകർത്ത വീട്ടിൽനിന്ന് തലനാരിഴക്ക് രക്ഷ​പ്പെട്ട ഉമ്മയെ സാന്ത്വനിപ്പിക്കുന്ന മകൾ

ഗാസ: ഇസ്രാ​യേൽ യുദ്ധവിമാനം ബോംബിട്ട് തകർത്ത വീട്ടിൽനിന്ന് തലനാരിഴക്ക് രക്ഷ​പ്പെട്ട മാതാവിനെ  സാന്ത്വനിപ്പിക്കുകയാണ് ഈ കൊച്ചു കുട്ടി . ‘പേടിക്കേണ്ട ഉമ്മാ! ഉമ്മാക്ക് ഒരു കുഴപ്പവുമില്ല. ഞങ്ങൾക്കും പ്രശ്നമൊന്നുമില്ല... എല്ലാം ഓക്കെയാണ്...’ എന്നാണ് അവൾ പറയുന്നത്.  

അവളുടെ മാതാവിന്റെ  മുഖത്തെ മുറിവിൽനിന്ന് ചോര പൊടിയുന്നുണ്ട്,   ഇസ്രാ​യേൽ യുദ്ധവിമാനം ബോംബിട്ട് തകർത്ത വീട്ടിൽനിന്ന് തലനാരിഴക്ക് രക്ഷ​പ്പെട്ട ഉമ്മയെ സാന്ത്വനിപ്പിക്കുകയാണ് കുഞ്ഞുമോൾ.   പരിക്കേറ്റ മാതാവിന്റെ കൈയിൽ മുറുകെപ്പിടിച്ച് ധൈര്യം പകരുകയാണവൾ.

കഴിഞ്ഞദിവസം റഫയിൽ ഇസ്രായേൽ നടത്തിയ കണ്ണിൽചോരയില്ലാത്ത ആക്രമണത്തിലാണ് ഈ കുട്ടിയുടെ കുടുംബത്തിന് പരിക്കേറ്റത്. മുഖത്തും ദേഹത്തും പരിക്കേറ്റ മാതാവിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിന് കാത്തിരിക്കുന്ന സമയത്തുള്ളതാണ് മുഹമ്മദ് ഖൻത്വീൽ പകർത്തിയ ദൃശ്യം. തകർത്ത കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കുഞ്ഞിന്റെ മുഖത്തും തലയിലും ദേഹത്തും പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow