ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 5 മുതൽ

ലോക കേരള സഭയുടേയും നോര്‍ക്ക റൂട്ട്‌സിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷ നല്‍കാവുന്നതാണ്. ഓണ്‍ലൈന്‍ മുഖേന മാത്രമേ അപേക്ഷ നല്‍കാന്‍ സാധിക്കുകയുള്ളു. 

Feb 29, 2024 - 00:29
 0  12
ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 5 മുതൽ
ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 5 മുതൽ

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 5 മുതല്‍ 7 വരെ കേരള നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ചേരും. സഭയില്‍ അംഗത്വത്തിന് താല്‍പര്യമുളള പ്രവാസി കേരളീയര്‍ക്ക് മാര്‍ച്ച് നാലു മുതല്‍ അപേക്ഷ നല്‍കാവുന്നതാണെന്ന് ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ അറിയിച്ചു.വിദേശത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുളളവര്‍ക്കും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്കും അപേക്ഷിക്കാം. ലോക കേരള സഭയുടേയും നോര്‍ക്ക റൂട്ട്‌സിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷ നല്‍കാവുന്നതാണ്. ഓണ്‍ലൈന്‍ മുഖേന മാത്രമേ അപേക്ഷ നല്‍കാന്‍ സാധിക്കുകയുള്ളു. 

ലോക കേരള സഭയില്‍ 182 പ്രവാസി പ്രതിനിധികളാണ് അംഗങ്ങളായുള്ളത്. ഇവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും സഭയില്‍ പങ്കെടുക്കുന്നതാണ്. അപേക്ഷകള്‍ പരിശോധിച്ച് ഓരോ ഭൂപ്രദേശങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കിയായിരിക്കും സഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ലോക കേരള സഭ സെക്രട്ടേറിയേറ്റിന്റെ +91 9446423339 നമ്പറിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow