വന്യ ജീവി ആക്രമണങ്ങള്‍ തടയാനാകാത്തതില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് ഇടയ ലേഖനവുമായി സിറോ മലബാര്‍ സഭ

മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ ഇടയലേഖനം പള്ളികളില്‍ വായിച്ചു. ഏകീകൃത കുര്‍ബാനയില്‍ നിന്ന് പിന്നോട്ട് പോകാനാവില്ല.

Mar 10, 2024 - 14:21
 0  7
വന്യ ജീവി ആക്രമണങ്ങള്‍ തടയാനാകാത്തതില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് ഇടയ ലേഖനവുമായി സിറോ മലബാര്‍ സഭ
വന്യ ജീവി ആക്രമണങ്ങള്‍ തടയാനാകാത്തതില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് ഇടയ ലേഖനവുമായി സിറോ മലബാര്‍ സഭ

കൊച്ചി: വന്യ ജീവി ആക്രമണങ്ങള്‍ തടയാനാകാത്തതില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് ഇടയ ലേഖനവുമായി സിറോ മലബാര്‍ സഭ. ആക്രമണങ്ങള്‍ തടയാനാകാത്തതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചു കൊണ്ടാണ് ലേഖനം. ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുന്നതില്‍ ഭരണസംവിധാനങ്ങള്‍ പരാജയമാണെന്ന് ലേഖനത്തില്‍ പറയുന്നു. ജനാധിപത്യപരമായ സംഘടിത മുന്നേറ്റങ്ങള്‍ അനിവാര്യമെന്നും ഇതിലുണ്ട്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ ഇടയലേഖനം പള്ളികളില്‍ വായിച്ചു. ഏകീകൃത കുര്‍ബാനയില്‍ നിന്ന് പിന്നോട്ട് പോകാനാവില്ല. അതിനുള്ള ശ്രമങ്ങളോട് ആത്മാര്‍ത്ഥമായി സഹകരിക്കണം. മാര്‍പാപ്പയുടെ തീരുമാനത്തോട് വിധേയത്വം പുലര്‍ത്തണം. ഭാരതത്തിലും കേരളത്തിലും ക്രൈസ്തവര്‍ തഴയപ്പെടുന്നുവെന്നും ഇടയലേഖനം പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow