വന്യജീവി പ്രശ്നം ചർച്ച ചെയ്യാൻ മന്ത്രിസംഘം ഇന്ന് വയനാട്ടിൽ
അതേസമയം വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചതായി അറിയിച്ചിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേതാണ് ഉത്തരവ്. വന സംരക്ഷണസമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി.
വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ല നേരിടുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിസംഘം ഇന്ന് വയനാട്ടിലെത്തും. മന്ത്രിമാരായ എംബി രാജേഷ്, കെ രാജന്‍, എകെ ശശീന്ദ്രന്‍ എന്നിവരാണ് ജില്ലയില്‍ എത്തുന്നത്. രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരിയില്‍ സര്‍വകക്ഷിയോഗം ചേരും. ജില്ലയിലെ വനം റവന്യൂ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രി സംഘം കൂടിക്കാഴ്ച നടത്തും. കാട്ടാനക്കലിയില്‍ തുടര്‍ മരണങ്ങള്‍ ഉണ്ടായതോടെ, യുഡിഎഫ് പ്രഖ്യാപിച്ച രാപ്പകല്‍ സമരവും ഇന്ന് നടക്കാനിരിക്കെയാണ് മന്ത്രിമാരുടെ സന്ദര്‍ശനം. രാവിലെ 10 മണിക്ക് കളക്ടറേറ്റിനു മുന്നില്‍ കെ മുരളീധരന്‍ എംപി സമരം ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാന യാക്രമണത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കും. മന്ത്രിമാര്‍ക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
അതേസമയം വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചതായി അറിയിച്ചിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേതാണ് ഉത്തരവ്. വന സംരക്ഷണസമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കില്ലെന്നാണ് ഉത്തരവിലുള്ളത്. അതേസമയം, കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിലെ അക്രമസംഭവങ്ങളില്‍ രണ്ടുപേര്‍ അറസ്റ്റിലായി. വനംവകുപ്പ് വാഹനം ആക്രമിച്ച കേസിലാണ് രണ്ടുപേരെ അറസ്റ്റു ചെയ്തത്. കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. നാല് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നൂറോളം പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്.
കണ്ടാലറിയാവുന്ന നൂറു പേര്‍ക്കെതിരെയാണ് കേസ്. ഐപിസി 283,143,147,149 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതതിനുമാണ് കേസ്. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങള്‍ പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കൃത്യമായി പ്രതികളെ കണ്ടെത്തിയാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയവരെ കണ്ടെത്താനായി പുല്‍പ്പള്ളിയില്‍ നടന്ന സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. പുല്‍പ്പള്ളിയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമായിരിക്കും പൊലീസ് കേസ് എടുക്കുക.
നിരവധി കുറ്റങ്ങളാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ചുമത്തുക. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങള്‍ പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടായിരുന്നു പുല്‍പ്പള്ളിയില്‍ ജനക്കൂട്ടം മണിക്കൂറുകളോളം നിലയുറപ്പിച്ചത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. രാവിലെ സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ ആദ്യം വനംവകുപ്പിന്റെ ജീപ്പ് തടയുകയായിരുന്നു. പിന്നീട് വാഹനത്തിന് മുകളില്‍ റീത്ത് വച്ചു. ശേഷം ടയറിന്റെ കാറ്റഴിച്ചു വിടുകയും റൂഫ് വലിച്ചു കീറുകയും ചെയ്തു.
What's Your Reaction?