അക്ബർപൂരിൻ്റെ പേര് മാറ്റുമോ? സൂചന നൽകി യോഗി ആദിത്യനാഥ്

ഈ മേഖലയെ വികസനത്തിന്റെ മുഖ്യധാരയുമായി സംയോജിപ്പിക്കേണ്ടതുണ്ടെന്നും 'നടന്നുകൊണ്ടിരിക്കുന്ന ദേശീയ പ്രചാരണത്തില്‍ വോട്ടിംഗിലൂടെ സജീവമായ പങ്കാളിത്തം അനിവാര്യമാണെന്നും' അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

May 10, 2024 - 18:48
 0  4
അക്ബർപൂരിൻ്റെ പേര് മാറ്റുമോ? സൂചന നൽകി യോഗി ആദിത്യനാഥ്
അക്ബർപൂരിൻ്റെ പേര് മാറ്റുമോ? സൂചന നൽകി യോഗി ആദിത്യനാഥ്

അക്ബര്‍പൂരിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് സൂചന നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊളോണിയല്‍ ചരിത്രത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ടെന്നും അതേ സമയം, പൈതൃകത്തെ ബഹുമാനിക്കണമെന്നുമാണ് യോഗി പറഞ്ഞത്. മൂന്നാമത്തെ മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ പേരിലാണ് അക്ബര്‍പൂര്‍ അറിയപ്പെടുന്നത്.  ഘതംപൂരിലെ പടാര റെയില്‍വേ സ്റ്റേഷന്‍ ഗ്രൗണ്ടില്‍ അക്ബര്‍പൂര്‍ ലോക്സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ആദിത്യനാഥ് പറഞ്ഞു, ''അക്ബര്‍പൂരിനെക്കുറിച്ചുള്ള പരാമര്‍ശം പലപ്പോഴും മടിയുണ്ടാക്കും, ഇതെല്ലാം മാറും, അടിമത്തത്തിന്റെ അടയാളങ്ങള്‍ അവസാനിപ്പിച്ച് നമ്മളെ ബഹുമാനിക്കണം.'

ഈ മേഖലയെ വികസനത്തിന്റെ മുഖ്യധാരയുമായി സംയോജിപ്പിക്കേണ്ടതുണ്ടെന്നും 'നടന്നുകൊണ്ടിരിക്കുന്ന ദേശീയ പ്രചാരണത്തില്‍ വോട്ടിംഗിലൂടെ സജീവമായ പങ്കാളിത്തം അനിവാര്യമാണെന്നും' അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അസംഗഡ്, അലിഗഡ്, ഷാജഹാന്‍പൂര്‍, ഗാസിയാബാദ്, ഫിറോസാബാദ്, ഫറൂഖാബാദ്, മൊറാദാബാദ് തുടങ്ങി കൊളോണിയല്‍ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന പേരുകള്‍ ഉള്‍പ്പെടെ നിരവധി നഗരങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യപ്പെടുമെന്ന് ഊഹാപോഹമുണ്ട്.

2017-ല്‍ അധികാരമേറ്റ ശേഷം യോഗി സര്‍ക്കാര്‍ കൊളോണിയല്‍ ചിഹ്നങ്ങളുടെ അവശിഷ്ടങ്ങള്‍ ഉന്മൂലനം എന്ന പേരില്‍ ചരിത്രപരമായ അവശേഷിപ്പുകളുള്ള നഗരങ്ങളുടെയും റെയില്‍വേ സ്റ്റേഷനുകളുടെയും പേര് മാറ്റാന്‍ ആരംഭിച്ചിരുന്നു. 2019-ലെ കുംഭമേളയ്ക്ക് തൊട്ടുമുമ്പ് സംസ്ഥാന സര്‍ക്കാര്‍ അലഹബാദിനെ പ്രയാഗ്രാജ് എന്ന് പുനര്‍നാമകരണം ചെയ്തു. ഉത്തര്‍പ്രദേശിലെ ഒരു പ്രധാന റെയില്‍വേ ജംഗ്ഷനായ മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന്റെ പേര് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. അതുപോലെ, ഝാന്‍സി റെയില്‍വേ സ്റ്റേഷന്റെ പേര് ഝാന്‍സി രാജ്ഞിയായ റാണി ലക്ഷ്മി ബായിയുടെ പേരിലും ഫൈസാബാദിനെ അയോധ്യ എന്ന് പുനര്‍നാമകരണം ചെയ്തു.

കഴിഞ്ഞ വര്‍ഷം, ഭരണകക്ഷിയായ ബിജെപിയുടെ നിയന്ത്രണത്തിലുള്ള അലിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരത്തിന്റെ പേര് 'ഹരിഗഡ്' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള പ്രമേയം പാസാക്കി. മറുവശത്ത്, ഫിറോസാബാദിന്റെ പേര് ചന്ദ്ര നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow