‘ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല’; വി.ഡി സതീശന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട മുസ്ലിം ലീഗിന് രണ്ടാം രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

Feb 21, 2024 - 20:48
 0  6
‘ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല’; വി.ഡി സതീശന്‍
‘ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല’; വി.ഡി സതീശന്‍

ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസിന്റെ സമരാഗ്‌നി യാത്രയുടെ ഭാഗമായി ഇടുക്കിയില്‍ എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്. ഇടുക്കിയില്‍ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വൈകുന്നത് സിപിഎം നേതാക്കള്‍ കൈയ്യേറ്റക്കാരുടെ പട്ടികയില്‍ ഉള്ളത് കൊണ്ടാണ്. കോടതിയില്‍ പറയുന്ന നിലപാടിന് വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട മുസ്ലിം ലീഗിന് രണ്ടാം രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. രാജ്യസഭാ സീറ്റ് സംബന്ധിച്ച് ഒരു തീരുമാനവും മുന്നണിയില്‍ എടുത്തിട്ടില്ല. ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് മുന്നണിയില്‍ നടക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് തങ്ങള്‍ പിന്നോട്ട് പോയിട്ടില്ലെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് പ്രതികരിച്ചത്. ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് അടിയന്തിര നേതൃയോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോഗത്തില്‍ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തിയെന്നും മൂന്നാം സീറ്റ് വിഷയത്തില്‍ അന്തിമ തീരുമാനം യു ഡി എഫ് യോഗത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow