സമസ്തയെ മുസ്ലിം ലീഗിന്റെ ആലയില്‍ കെട്ടാന്‍ കഴിയില്ല;കെപിഎ മജീദിന് മറുപടിയുമായി വി വസീഫ്
ലീഗുമായി സമസ്തയ്ക്ക് ഇപ്പോള്‍ ഒരു അസ്വാരസ്യവുമില്ല. അസ്വാരസ്യമുണ്ടെന്ന് ചിലയാളുകള്‍ പടച്ചുണ്ടാക്കിയതാണ്. അടിസ്ഥാനപരമായി ഒരു ഭിന്നിപ്പുമില്ല.
മലപ്പുറം: കെപിഎ മജീദിന് മറുപടിയുമായി മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വസീഫ്. സമസ്തയെ മുസ്ലിം ലീഗിന്റെ ആലയില്‍ കെട്ടാന്‍ കഴിയില്ല. സമസ്ത വലിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ്. സമസ്ത ആരുടേയും കാല്‍കീഴില്‍ നില്‍ക്കേണ്ട സംഘടനയല്ലെന്നും അവര്‍ സ്വതന്ത്രമായ നിലപാട് എടുക്കുമെന്നും വസീഫ് പറഞ്ഞു.
ലീഗുമായി സമസ്തയ്ക്ക് ഇപ്പോള്‍ ഒരു അസ്വാരസ്യവുമില്ല. അസ്വാരസ്യമുണ്ടെന്ന് ചിലയാളുകള്‍ പടച്ചുണ്ടാക്കിയതാണ്. അടിസ്ഥാനപരമായി ഒരു ഭിന്നിപ്പുമില്ല. പാണക്കാട് തങ്ങള്‍മാരില്ലാതെ സമസ്തയില്ല, അത് അവര്‍ക്കും അറിയാം. എല്ലാ കമ്മിറ്റിയിലും പരിപാടിയിലും പാണക്കാട് തങ്ങള്‍മാരും സമസ്ത നേതാക്കളുമുണ്ട്. വോട്ട് മറിച്ച് ചെയ്യേണ്ട സാഹചര്യമില്ലെന്നും കെപിഎ മജീദ് പറഞ്ഞിരുന്നു.ലീഗുമായി സമസ്തയ്ക്ക് ഇപ്പോള്‍ ഒരു അസ്വാരസ്യവുമില്ലെന്നായിരുന്നു കെപിഎ മജീദ് നേരത്തെ പറഞ്ഞത്. സമസ്ത എല്ലാ കാലത്തും ലീഗുമായി ചേര്‍ന്നു നില്‍ക്കുന്ന സംഘടനയാണ്. എല്ലാ കാലത്തും സ്വീകരിച്ച നിലപാടില്‍ തന്നെയാണ് സമസ്ത, അതില്‍ ഒരു മാറ്റവുമില്ലെന്നും കെപിഎ മജീദ് പറഞ്ഞിരുന്നു.
‘സമസ്തയിലേയും, ലീഗിലെയും പ്രവര്‍ത്തകര്‍ വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. ജനത്തെ അഭിമുഖീകരിക്കാന്‍ ലീഗിന് കഴിയുന്നില്ല. സമസ്തയുടെ അഭിമാന ബോധത്തെ ലീഗ് ചോദ്യം ചെയ്യരുത്. മതകാര്യങ്ങളില്‍ ചിട്ടയോടെ നേതൃത്വം കൊടുക്കുന്ന സംഘടനയാണ് സമസ്ത. പൗരത്വ വിഷയത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധമാണ് ഇടതുപക്ഷം സംഘടിപ്പിക്കുന്നത്. ആളെ പറ്റിച്ചു വോട്ടു വാങ്ങണം എന്നാണ് യുഡിഎഫ് നിലപാട്. 2004 മലപ്പുറത്ത് ആവര്‍ത്തിക്കും. ലീഗിലെ ചിലരുടെ ധിക്കാരത്തിനെതിരെ വിധിയെഴുതും’, വസീഫ് കൂട്ടിച്ചേര്‍ത്തു.
What's Your Reaction?