ആലപ്പുഴയില്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
ശ്യാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ആരതി.
ആലപ്പുഴ: ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല വെട്ടക്കല്‍ സ്വദേശി ആരതി(32)യാണ് വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ഇരുവരും പിരിഞ്ഞായിരുന്നു കഴിഞ്ഞത്.
ഇന്ന് രാവിലെയാണ് സംഭവം. സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ആരതിയെ ഭര്‍ത്താവ് ശ്യാംജിത്ത് നടുറോഡില്‍ തടഞ്ഞുനിര്‍ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിനിടെ ശ്യാംജിത്തിനും പൊള്ളലേറ്റു.
ശ്യാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ആരതി.
What's Your Reaction?