മേരി എവിടെ ? രണ്ട് വയസുകാരിയെ കാണാതായിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇരുട്ടില്‍ തപ്പി പൊലീസ് ! കുട്ടിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു
തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ട് വയസുകാരി മകളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.
തിരുവനന്തപുരം: പേട്ടയില്‍ രണ്ട് വയസുകാരിയെ കാണാതായ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് പൊലീസ് തെളിവെടുത്തു. ഇവിടെ നിന്ന് കുട്ടിയുടെ വസ്ത്രങ്ങളും ശേഖരിച്ചു. മേരിയെന്ന പെണ്‍കുട്ടിയെയാണ് കാണാതായത്. കുട്ടിയെ കാണാതായിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ട് വയസുകാരി മകളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്കൂട്ടറിൽ എത്തിയവർ എടുത്തുകൊണ്ടുപോയി എന്നാണ് മാതാപിതാക്കൾ പറയുന്നത്. ഹൈദ്രബാദ് സ്വദേശികളായ അമർദ്വീപ് - റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് കാണാതായത്.
കേസിലെ എഫ്ഐആറിന്റെ കൂടുതല്‍ വിവരങ്ങൾ പുറത്ത് വന്നിരുന്നു. മേരിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്. കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ടാണ് കാണാതായപ്പോൾ കുട്ടി ധരിച്ചിരുന്നത് എന്നാണ് വിവരം. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ 0471- 2743195 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
What's Your Reaction?