റഷ്യൻ യുദ്ധക്കപ്പല്‍ മുക്കിയെന്ന് യുക്രെയ്ൻ
കരിങ്കടലിലെ ശക്തമായ റഷ്യൻ നാവിക സേനക്കെതിരെ തുടരുന്ന ആക്രമണത്തില്‍ യുദ്ധക്കപ്പല്‍ തകർത്തതായി യുക്രെയ്ൻ സൈന്യം
കിയവ്: കരിങ്കടലിലെ ശക്തമായ റഷ്യൻ നാവിക സേനക്കെതിരെ തുടരുന്ന ആക്രമണത്തില്‍ യുദ്ധക്കപ്പല്‍ തകർത്തതായി യുക്രെയ്ൻ സൈന്യം.
87 നാവികരുമായി റഷ്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലുകളിലൊന്നാണിത്. റഷ്യയുടെ കരിങ്കടല്‍ സേനാവ്യൂഹത്തിന്റെ 20 ശതമാനവും തകർത്തുകളഞ്ഞതായും 25 കപ്പലുകള്‍ ഇതുവരെ നശിപ്പിച്ചിട്ടുണ്ടെന്നും യുക്രെയ്ൻ പറയുന്നു.
അതിനിടെ, യുക്രെയ്നില്‍ വെടിനിർത്തലിന് റഷ്യ സമ്മതിച്ചെന്ന വാർത്ത നിഷേധിച്ച് ക്രെംലിൻ. ഇടനിലക്കാരിലൂടെ യു.എസ് വഴി യുക്രെയ്നില്‍ വെടിനിർത്തലിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സന്നദ്ധത അറിയിച്ചെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.
എന്നാല്‍, വാർത്ത ശരിയല്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു.
അതിനിടെ, റഷ്യക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് ഇല്ലാതാക്കാൻ ചൈനയിലെ കമ്ബനികള്‍ക്കുമേല്‍ ഉപരോധനീക്കവുമായി യൂറോപ്യൻ യൂനിയൻ രംഗത്തെത്തി.
പുറംരാജ്യങ്ങളില്‍നിന്ന് ആയുധമെത്തിക്കാൻ സഹായിക്കുന്നുവെന്ന് ആരോപണമുനയിലുള്ള ചൈനയിലെ മൂന്നും ഹോങ്കോങ്ങിലെ നാലും ഇന്ത്യയിലെ ഒന്നും കമ്ബനികളാകും ഉപരോധത്തില്‍ കുരുങ്ങുക.
What's Your Reaction?