പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
ഗുരുതരമായി പരുക്കേറ്റവരില്‍ ഷെറിന്‍ എന്നയാളാണ് മരച്ചത്. ഷെറിനും ഷെബിനും നിര്‍മാണത്തിലിരുന്ന വീടിന്റെ ടെറസിലായിരുന്നു ഇരുന്നത്.
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചെറുപറമ്പ് സ്വദേശി ഷെബിന്‍ ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി അതുല്‍ കെ, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതിലാണ് അറസ്റ്റ്. ബോംബ് നിര്‍മാണ സംഘത്തില്‍ പത്ത് പേരാണുണ്ടായിരുന്നത്.
ഗുരുതരമായി പരുക്കേറ്റവരില്‍ ഷെറിന്‍ എന്നയാളാണ് മരച്ചത്. ഷെറിനും ഷെബിനും നിര്‍മാണത്തിലിരുന്ന വീടിന്റെ ടെറസിലായിരുന്നു ഇരുന്നത്. ഇവരെ കൂടാതെ ബോംബ് നിര്‍മാണത്തിന് സഹായം നല്‍കിയ പത്ത് പേരില്‍ മൂന്ന് പേരാണ് ഇപ്പോള്‍ പിടിയിലായത്. ബോംബ് നിര്‍മിക്കുന്നതിന്റെ തുടക്കം മുതലുള്ള ആസൂത്രണ ഘട്ടങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഈ സംഭവത്തിന് പിന്നാലെ ഒരാള്‍ ട്രെയിനില്‍ കയറി രക്ഷപെട്ടിരുന്നു. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിസാര പരുക്കുകളോടെ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂളിയാത്തോട് സ്വദേശി വിനീഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം ബോംബ് രാഷ്ട്രീയത്തിനെതിരെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഇന്ന് പാനൂരില്‍ സമാധാന സന്ദേശയാത്ര നടത്തും.
What's Your Reaction?