തിരഞ്ഞെടുപ്പില്‍ പരമാവധി സ്ത്രീകളെ സ്ഥാനാര്‍ഥികളായി പരിഗണിക്കാന്‍ പരിശ്രമിക്കും: ഷാനിമോള്‍ ഉസ്മാന്‍
പദവികളില്‍ സംവരണം 33 ശതമാനമല്ല 50 ശതമാനം നല്‍കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മാതൃകയാവണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
കൊച്ചി: തിരഞ്ഞെടുപ്പില്‍ പരമാവധി വനിതാ സ്ഥാനാര്‍ഥികളെ പരിഗണിക്കാനായി പരിശ്രമിക്കുന്നുണ്ടെന്നും ഇതിനായി സമ്മര്‍ദം ചെലുത്തുമെന്നും കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍.ചില പരിമിതികളുണ്ടെങ്കിലും പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ട്. പാര്‍ട്ടികളിലെ ഭാരവാഹിത്വത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
പദവികളില്‍ സംവരണം 33 ശതമാനമല്ല 50 ശതമാനം നല്‍കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മാതൃകയാവണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ വരാനിരിക്കുന്ന പുനഃസംഘടനകളില്‍ അഖിലേന്ത്യാതലം മുതല്‍ ബൂത്തുതലംവരെ മതിയായ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് നല്‍കണം. അതിന് ആവശ്യമായ രാഷ്ട്രീയബോധവും സംഘടനാ സാമര്‍ഥ്യവുമുള്ള സ്ത്രീകളുണ്ടെന്നും ഷാനിമോള്‍ അഭിപ്രായപ്പെട്ടു.
What's Your Reaction?