‘ഭഗവാന്‍ ജഗന്നാഥന്‍ മോദിയുടെ ഭക്തന്‍’; വിവാദത്തിലായ പ്രസ്താവന മാറിപ്പോയെന്ന് വിശദീകരണം
പുരി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് സംബിത് പത്ര. മോദി പങ്കെടുത്ത റോഡ് ഷോയ്ക്കുശേഷം പ്രാദേശികചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംബിത് പത്ര ഇങ്ങനെ പറഞ്ഞത്.
ഭുവനേശ്വര്‍: ‘ഭഗവാന്‍ ജഗന്നാഥന്‍ മോദിയുടെ ഭക്തന്‍’ എന്ന ബി.ജെ.പി. സ്ഥാനാര്‍ഥി സംബിത് പത്രയുടെ പ്രസ്താവന വിവാദത്തിലായിരുന്നു. മോദി ജഗന്നാഥന്റെ ഭക്തനാണെന്നാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞപ്പോള്‍ മാറിപ്പോയതാണെന്ന വിശദീകരണവുമായി സംബിത് പത്ര. പറ്റിയ തെറ്റിന് പുരി ജഗന്നാഥനോട് മാപ്പ് അപേക്ഷിക്കുകയാണെന്നും പ്രായശ്ചിത്തമായി അടുത്ത മൂന്നുദിവസം ഉപവാസം അനുഷ്ഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് സംബിത് പത്ര. മോദി പങ്കെടുത്ത റോഡ് ഷോയ്ക്കുശേഷം പ്രാദേശികചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംബിത് പത്ര ഇങ്ങനെ പറഞ്ഞത്.
പ്രസ്താവന ഭക്തര്‍ക്ക് അപമാനമാണെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മോദി സ്വയം ചക്രവര്‍ത്തിയാവുകയാണെന്നും പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ദൈവമായി കാണുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും പ്രസ്താവനയെ അപലപിച്ചു. ഇത് ലോകമെമ്പാടുമുള്ള ഭക്തരെയും ഒഡിഷക്കാരുടെ വികാരത്തെ വ്രണപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു. പത്രയെയും ബി.ജെ.പി.യെയും വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. ഭഗവാനെ മോദിയുടെ ഭക്തന്‍ എന്നുപറയുന്നത് ഭഗവാനെ അപമാനിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.
What's Your Reaction?