രാകുല്‍ പ്രീത് സിങിന്റെ വിവാഹം;സുരക്ഷാ ശക്തമാക്കാന്‍ ‘വണ്‍ മാന്‍ ആര്‍മി’

വിവാഹ ചടങ്ങിനായി ശനിയാഴ്ച വൈകുന്നേരത്തോടെ ദമ്പതികള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഗോവയിലേക്ക് പുറപ്പെട്ടു. രാകുലും ജാക്കിയും പരിസ്ഥിതി സൗഹൃദ വിവാഹമാണ് നടത്തുന്നത്.

Feb 18, 2024 - 15:56
 0  11
രാകുല്‍ പ്രീത് സിങിന്റെ വിവാഹം;സുരക്ഷാ ശക്തമാക്കാന്‍ ‘വണ്‍ മാന്‍ ആര്‍മി’
രാകുല്‍ പ്രീത് സിങിന്റെ വിവാഹം;സുരക്ഷാ ശക്തമാക്കാന്‍ ‘വണ്‍ മാന്‍ ആര്‍മി’

ബോളിവുഡില്‍ അടുത്ത ആഘോഷമാക്കാന്‍ പോകുന്ന വിവാഹമാണ് രാകുല്‍ പ്രീത് സിങ്ങിന്റെയും ജാക്കി ഭഗ്‌നാനിയുടെയും. ഗോവയില്‍ നടക്കുന്ന ചടങ്ങില്‍ വന്‍ താരനിര തന്നെ പങ്കെടുക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ ‘വണ്‍ മാന്‍ ആര്‍മി’ എന്ന നിലയില്‍ സെലിബ്രിറ്റി സര്‍ക്കിളുകളില്‍ പ്രശസ്തനായ യൂസഫ് ഇബ്രാഹിമിനെയാണ് വിവാഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിവാഹ ചടങ്ങിനായി ശനിയാഴ്ച വൈകുന്നേരത്തോടെ ദമ്പതികള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഗോവയിലേക്ക് പുറപ്പെട്ടു. രാകുലും ജാക്കിയും പരിസ്ഥിതി സൗഹൃദ വിവാഹമാണ് നടത്തുന്നത്. ഫെബ്രുവരി 19 ന് ആരംഭിച്ച് ഫെബ്രുവരി 21 ന് വരെ നീളുന്ന മൂന്ന് ദിവസത്തെ ചടങ്ങുകളോടെയാണ് വിവാഹം. മുന്‍കൂറായി ഏറ്റെടുത്തിട്ടുള്ള ജോലികള്‍ തീര്‍ക്കുന്നതിയായി വിവാഹം കഴിഞ്ഞ ഉടനെ തന്നെ ദമ്പതികള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമെന്നും ഇടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആലിയ ഭട്ട് , രണ്‍ബീര്‍ കപൂര്‍ , വിക്കി കൗശല്‍, കത്രീന കൈഫ്, വരുണ്‍ ധവാന്‍, നടാഷ ദലാല്‍, ഷാഹിദ് കപൂര്‍, മീര രാജ്പുത് തുടങ്ങി ബോളിവുഡിലെ ഏറ്റവും വലിയ വിവാഹങ്ങള്‍ക്ക് യൂസഫാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നിര്‍വഹിച്ചത്. കൃത്യമായി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്താല്‍ ഇതൊരു ബുദ്ധിമുട്ടുള്ള കാര്യമല്ല എന്ന് യൂസഫ് ഇടൈംസിനോട് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow