എംഎല്‍എ ആവശ്യപ്പെട്ട പ്രകാരം തൃഷയെ റിസോര്‍ട്ടില്‍ എത്തിച്ചു; എഐഎഡിഎംകെ മുന്‍ നേതാവിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് തൃഷ
നടന്‍ മന്‍സൂര്‍ അലിഖാന്‍ തൃഷക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം തലപ്പൊക്കിയത്.
നടി തൃഷയ്ക്കെതിരെ എഐഎഡിഎംകെ നേതാവ് എ.വി. രാജു നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോഴിതാ രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് തൃഷ. നടിയെ രാഷ്ട്രീയ നേതാക്കളുമായി ചേര്‍ത്തുവെച്ച് അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തുകയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ നടി തൃഷ രാഷ്ട്രീയ നേതാവിനെതിരെ രംഗത്തെത്തി.
'ശ്രദ്ധനേടാന്‍ വേണ്ടി ഏതു തലത്തിലേക്കും തരംതാഴുന്ന നിന്ദ്യരായ മനുഷ്യരെ ആവര്‍ത്തിച്ച് കാണുന്നത് അറപ്പുളവാക്കുന്ന കാര്യമാണ്, തുടര്‍നടപടികള്‍ തന്റെ അഭിഭാഷക വിഭാഗം സ്വീകരിക്കും-തൃഷ എക്സില്‍ കുറിച്ചു. 2017ല്‍ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎല്‍എമാരെ കൂവത്തൂര്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചപ്പോള്‍ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമര്‍ശം നടത്തിയത്.
ചെന്നൈ കൂവത്തൂരിലെ ബീച്ച് സൈഡ് റിസോര്‍ട്ടില്‍ തങ്ങളുടെ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള എഐഎഡിഎംകെയുടെ ശ്രമങ്ങളുമായി ഭാഗമായി ഒരു എംഎല്‍എ ആവശ്യപ്പെട്ട പ്രകാരം തൃഷയെ റിസോര്‍ട്ടില്‍ എത്തിച്ചു എന്നായിരുന്നു എവി രാജുവിന്റെ പരാമര്‍ശം.
നടന്‍ മന്‍സൂര്‍ അലിഖാന്‍ തൃഷക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം തലപ്പൊക്കിയത്. ലിയോ സിനിമയില്‍ നടിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാണ് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്.
What's Your Reaction?