ഇന്ത്യ സഖ്യകക്ഷിയായ ആം ആദ്മി പാർട്ടി തങ്ങളുടെ നേതാക്കളെ വേട്ടയാടുകയാണെന്ന് കോൺഗ്രസിൻ്റെ പഞ്ചാബ് ഘടകം

'ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായിരുന്നിട്ടും പഞ്ചാബ് കോണ്‍ഗ്രസിലെ കൂറുമാറ്റത്തിന് ആം ആദ്മി പാര്‍ട്ടി ഉത്തരവാദിയാണ്. വിജിലന്‍സ് വകുപ്പിനെ ഉപയോഗിച്ചാണ് അവര്‍ അത് നേടിയെടുക്കുന്നത്.

Mar 19, 2024 - 17:44
 0  6
ഇന്ത്യ സഖ്യകക്ഷിയായ ആം ആദ്മി പാർട്ടി തങ്ങളുടെ നേതാക്കളെ വേട്ടയാടുകയാണെന്ന് കോൺഗ്രസിൻ്റെ പഞ്ചാബ് ഘടകം
ഇന്ത്യ സഖ്യകക്ഷിയായ ആം ആദ്മി പാർട്ടി തങ്ങളുടെ നേതാക്കളെ വേട്ടയാടുകയാണെന്ന് കോൺഗ്രസിൻ്റെ പഞ്ചാബ് ഘടകം

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി (എഎപി) തങ്ങളുടെ നേതാക്കളെ വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസിന്റെ പഞ്ചാബ് ഘടകം ആരോപിച്ചു. ദേശീയതലത്തില്‍ എഎപി കോണ്‍ഗ്രസിന്റെ ഇന്ത്യാ സഖ്യത്തില്‍ പങ്കാളിയാണ്. എന്നാല്‍ പഞ്ചാബില്‍ തങ്ങളുടെ നേതാക്കളെ വേട്ടയാടുന്നത് നരകയാതനയാണെന്ന്  കോണ്‍ഗ്രസ് നേതാവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ പ്രതാപ് സിംഗ് ബജ്വ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.

'ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായിരുന്നിട്ടും പഞ്ചാബ് കോണ്‍ഗ്രസിലെ കൂറുമാറ്റത്തിന് ആം ആദ്മി പാര്‍ട്ടി ഉത്തരവാദിയാണ്. വിജിലന്‍സ് വകുപ്പിനെ ഉപയോഗിച്ചാണ് അവര്‍ അത് നേടിയെടുക്കുന്നത്. എഎപി കോണ്‍ഗ്രസ് നേതാക്കളെ മാത്രം വേട്ടയാടുകയാണ്മ. റ്റ് പാര്‍ട്ടികളുടെ നേതാക്കളെ വേട്ടയാടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ബിജെപിയും ശിരോമണി അകാലിദളും ഉള്‍പ്പെടെയുള്ളവരുമായുള്ള സഖ്യം യാഥാര്‍ത്ഥ്യമാകാത്തതിനെത്തുടര്‍ന്ന് ഇത് ഞങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും പ്രതാപ് സിംഗ് പറഞ്ഞു.

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പഞ്ചാബില്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ എഎപി വിസമ്മതിച്ചത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, ഹരിയാന, ഗുജറാത്ത്, ചണ്ഡീഗഡ്, ഗോവ എന്നിവിടങ്ങളില്‍ ഇരു പാര്‍ട്ടികള്‍ക്കും സീറ്റ് പങ്കിടാന്‍ ധാരണയുണ്ട്. എഎപി ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പ്രതാപ് സിംഗ് കുറ്റപ്പെടുത്തി.

'ഭഗവന്ത് മാന്‍ അരവിന്ദ് കെജ്രിവാളിന്റെ നിയന്ത്രണത്തിലല്ല. ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം വേട്ടയാടുന്നത്. കെജ്രിവാളിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത് ചെയ്തിരുന്നതെങ്കില്‍ ബിജെപിയുടെയും അകാലിദളിന്റെയും നേതാക്കളെ വേട്ടയാടിയേനെ. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനും ബിജെപിയെ ശക്തിപ്പെടുത്താനുമാണ് വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി പ്രണീത് കൗര്‍, രാജ് കുമാര്‍ ഛബേവാള്‍, മുന്‍ എംഎല്‍എ ഗുര്‍പ്രീത് സിംഗ് ജിപി എന്നിവരുള്‍പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി വിട്ടിരുന്നു.

പ്രണീത് കൗര്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ഛബേവാളും ഗുര്‍പ്രീത് സിങ്ങും എഎപിയില്‍ ചേര്‍ന്നു. പ്രതാപ് സിംഗിന്റെ ആരോപണത്തെ കുറിച്ച് എഎപി വക്താവ് മല്‍വിന്ദര്‍ സിംഗ് കാങ് ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് വിശേഷിപ്പിച്ചു. ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അവരുടെ നേതാക്കള്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാകൂവെന്നും മല്‍വിന്ദര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow