മകളുടെ കഴുത്തറുത്തു, സ്വയം തീകൊളുത്തി അമ്മ; സംഭവം തിരുവനന്തപുരത്ത്
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
തിരുവനന്തപുരം: മകളുടെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. അറക്കുന്ന് സ്വദേശി ലീലയാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കഴുത്തറുത്ത ശേഷം അമ്മ സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് മകള്‍ മൊഴി നല്‍കിയത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
What's Your Reaction?