സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: കണ്ണൂരില്‍ എം.വി.ജയരാജന്‍,വടകരയില്‍ കെ.കെ.ഷൈലജ

ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തലാണ് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്ന് എംവിഗോവിന്ദന്‍ പറഞ്ഞു.

Feb 27, 2024 - 19:45
 0  6
സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: കണ്ണൂരില്‍ എം.വി.ജയരാജന്‍,വടകരയില്‍ കെ.കെ.ഷൈലജ
സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: കണ്ണൂരില്‍ എം.വി.ജയരാജന്‍,വടകരയില്‍ കെ.കെ.ഷൈലജ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് പേരുകള്‍ അന്തിമമായി അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആറ്റിങ്ങല്‍ – വി. ജോയി എം.എല്‍.എ, കൊല്ലം- എം.മുകേഷ് എം.എല്‍.എ, പത്തനംതിട്ട – ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈന്‍, ഇടുക്കി – ജോയ്‌സ് ജോര്‍ജ്, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂര്‍ – മന്ത്രി കെ.രാധാകൃഷ്ണന്‍, പാലക്കാട് – പി.ബി അംഗം എ.വിജയരാഘവന്‍, മലപ്പുറം – വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ, കണ്ണൂര്‍ – എം.വി.ജയരാജന്‍, കാസര്‍കോട് – എം.വി.ബാലകൃഷ്ണന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഇതോടെ ഇടതു മുന്നണി സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായി.

ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തലാണ് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്ന് എംവിഗോവിന്ദന്‍ പറഞ്ഞു. സമാന ചിന്തയുള്ള കൂട്ടുകെട്ടുകള്‍ വളരുന്നതില്‍ പ്രതീക്ഷ.ബിജെപി വിരുദ്ധ വോട്ട് ഏകീകരിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യമുന്നണിക്ക് മുന്നിലുള്ളത് വലിയ സാധ്യതയാണ്.മന്ത്രിസഭയിലെ അംഗമായ കെ.രാധാകൃഷ്ണന്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ചോദിച്ചു. സിപിഎമ്മിന് സ്ഥാനാര്‍ത്ഥി ക്ഷാമം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow