സാധാരണക്കാരുടെ നീതിയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ചു; വിയോഗം വേദനിപ്പിക്കുന്നു; ഫാലി എസ് നരിമാന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു- പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു ഫാലി എസ് നരിമാനെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.
ഏറ്റവും മികച്ച നിയമജ്ഞനായിരുന്നു ഫാലി എസ് നരിമാന്‍. സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കുന്നതിനായി അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചു. ഫാലി എസ് നരിമാന്റെ അപ്രതീക്ഷിത വിയോഗം തന്നില്‍ അതിയായ വേദനയയുളവാക്കി. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു- പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു ഫാലി എസ് നരിമാന്‍ അന്തരിച്ചത്. 95 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായിട്ടായിരുന്നു അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1972-1975 അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പദവി രാജിവെച്ചു.
സുപ്രീം കോടതി മുന്‍ ജഡ്ജി റോഹിംഗ്ടണ്‍ നരിമാന്‍ മകനാണ്.
What's Your Reaction?