ഇവിടെയുള്ളത് എക്സ്പയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാർ, ഇവരെ കൊണ്ട് ഒന്നും നടക്കില്ല; വയനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വനംമന്ത്രി പരാജയപ്പെട്ടെന്ന് കെ സുരേന്ദ്രൻ
മന്ത്രിമാരായ എ കെ ശശീന്ദ്രനെയും കടന്നപ്പള്ളി രാമചന്ദ്രനെയും അധിക്ഷേപിച്ചായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം
കോഴിക്കോട്: വയനാട്ടിലെ വന്യജീവി സംഘർഷത്തിൽ അധിക്ഷേപ പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇവിടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരാണെന്നും ഇവരെ കൊണ്ട് ഒന്നും നടക്കില്ലെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
മന്ത്രിമാരായ എ കെ ശശീന്ദ്രനെയും കടന്നപ്പള്ളി രാമചന്ദ്രനെയും അധിക്ഷേപിച്ചായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. വയനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വനംമന്ത്രി പരാജയപ്പെട്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
ളോഹയിട്ടവർ പ്രകോപനമുണ്ടാക്കിയെന്ന വയനാട് ജില്ല പ്രസിഡന്റിന്റെ പ്രസ്താവന പാർട്ടി നയമല്ലെന്നും ജില്ല പ്രസിഡൻ്റിനോട് പ്രസ്താവന തിരുത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ ബിജെപി സാധ്യതകളെ കുറുച്ചും കെ സുരേന്ദ്രൻ വ്യക്തമാക്കി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഏഴ് സീറ്റുകളിൽ ബിജെപി ജയിക്കും.
വയനാട്ടിലും കോഴിക്കോടും മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് സാധിക്കും. കേരളത്തിൽ മോദി തരംഗമുണ്ടാകും. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
What's Your Reaction?