ഉദയനിധി സ്റ്റാലിന് ഏഴ് ലക്ഷം രൂപ നൽകി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ
കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ ഉദയനിധി സ്റ്റാലിന് 5 ലക്ഷം രൂപ നൽകിയെന്നും ബാക്കി 2 ലക്ഷം പാർട്ടി ഫണ്ടായി നൽകിയെന്നും സാദിഖ് അധികാരികളോട് പറഞ്ഞു.
ചെന്നൈ: ഉദയനിധി സ്റ്റാലിനെതിരെ വെളിപ്പെടുത്തലുമായി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത നിർമ്മാതാവ് ജാഫർ സാദിക്ക്. ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിന് ഏഴ് ലക്ഷം രൂപ നൽകിയതായി അന്വേഷണ ഏജൻസിയോട് ജാഫർ സാദിക്ക് പറഞ്ഞു. 2000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തുകേസിലാണ് സാദിക്ക് അറസ്റ്റിലായത്.
കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ ഉദയനിധി സ്റ്റാലിന് 5 ലക്ഷം രൂപ നൽകിയെന്നും ബാക്കി 2 ലക്ഷം പാർട്ടി ഫണ്ടായി നൽകിയെന്നും സാദിഖ് അധികാരികളോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ജാഫർ സാദിഖ് ഉദയനിധി സ്റ്റാലിന് നൽകിയ പണം മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച പണമാണോയെന്ന് എൻസിബി അന്വേഷിക്കുന്നതായി റിപ്പോർട്ട്.
ജാഫർ സാദിക്കിന്റഎ പേരും മയക്കുമരുന്ന് കടത്തു ശൃംഖലയുമായുള്ള ബന്ധവും എൻസിബി പരാമർശിച്ചതിനെത്തുടർന്ന് അടുത്തിടെ ഡിഎംകെയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഡിഎംകെയുടെ എൻആർഐ വിഭാഗത്തിൻ്റെ ചെന്നൈ വെസ്റ്റ് ഡെപ്യൂട്ടി ഓർഗനൈസറാണ് താനെന്ന് സാദിഖ് എൻസിബിയോട് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
What's Your Reaction?