കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ഹിന്ദു സേന

ഡല്‍ഹിയുടെ ഭരണം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറി കേന്ദ്രഭരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സേന ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

Mar 30, 2024 - 16:10
 0  6
കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ഹിന്ദു സേന
കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ഹിന്ദു സേന

ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഡല്‍ഹിയുടെ ഭരണം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറി കേന്ദ്രഭരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സേന ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

കെജ്രിവാളിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ സമര്‍പിക്കപ്പെട്ട സമാനമായ ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്ന നടപടി ജുഡീഷ്യറിയുടെ ഇടപെടലിന് ഉപരിയാണെന്നും നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ മറ്റ് വിഭാഗങ്ങള്‍ (എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍) വിഷയം പരിശോധിക്കണമെന്നും ജസ്റ്റിസ് മന്‍മീത് പി.എസ്. അറോറ അഭിപ്രായപ്പെട്ടു.

അറസ്റ്റിലാകുന്നപക്ഷം മുഖ്യമന്ത്രിയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലോ പോലീസ് കസ്റ്റഡിയിലോ ഇരുന്നുകൊണ്ട് മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കാമോ എന്ന കാര്യത്തില്‍ ഭരണഘടനയില്‍ വ്യക്തതയില്ലെന്നാണ് ഹിന്ദു സേനയുടെ പൊതുതാത്പര്യഹര്‍ജിയിലെ വാദം. കെജ്രിവാള്‍ ഭരണഘടനാപരമായ വിശ്വാസ്യത ലംഘിച്ചതായും അക്കാരണത്താല്‍ത്തന്നെ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുക്കുന്നതിനുമുമ്പ് തന്നെ കെജ്രിവാള്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കണമായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

കെജ്രിവാള്‍ മുഖ്യമന്ത്രിയായി തുടരാനും പോലീസ് കസ്റ്റഡിയിലോ ജുഡീഷ്യല്‍ കസ്റ്റഡിയിലോ ഭരണനിര്‍വഹണം നടത്താനും തീരുമാനിച്ചിരിക്കുകയാണെന്നും കെജ്രിവാളിന്റെ അറസ്റ്റിനുപിന്നില്‍ ഭരണഘടനാപരമായ വിശ്വാസ്യതയുടെ ലംഘനമാണെന്നുള്ള കാര്യം വ്യക്തമായതിനാല്‍ കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow