അറസ്റ്റ് നിയമവിരുദ്ധം, ഇഡി പകപോക്കുകയാണെന്നും അരവിന്ദ് കെജ്രിവാള്‍

തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്ന് കെജ്രിവാള്‍ പറഞ്ഞു.അതേസമയം മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കി.

Mar 22, 2024 - 20:14
 0  3
അറസ്റ്റ് നിയമവിരുദ്ധം, ഇഡി പകപോക്കുകയാണെന്നും അരവിന്ദ് കെജ്രിവാള്‍
അറസ്റ്റ് നിയമവിരുദ്ധം, ഇഡി പകപോക്കുകയാണെന്നും അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി : ഇഡിയുടെ അറസ്റ്റ് നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും കെജ്രിവാള്‍ പ്രതികരിച്ചു. 70,000 രൂപ മാത്രമാണ് കണ്ടെത്തിയത്. തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്ന് കെജ്രിവാള്‍ പറഞ്ഞു.അതേസമയം മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കി. റോസ് അവന്യൂ കോടതിയില്‍ വാദം തുടരുകയാണ്. പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. കോടതി പരിസരത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗൂഢാലോചന നടത്തിയത് കെജ്രിവാള്‍ ആണെന്ന് ഇഡി പറഞ്ഞു. ലഭിച്ച പണം ഗോവ തെരഞ്ഞെടുപ്പിനായി വിനിയോഗിച്ചെന്നും ഇഡി. കൈക്കൂലി നല്‍കിയവര്‍ക്കും കൂടുതല്‍ പണം നല്‍കിയവര്‍ക്കും ലൈസന്‍സ് നല്‍കിയെന്നാണ് ഇഡി കോടതിയില്‍ വ്യക്തമാക്കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ വിക്രം ചൗധരിയാണു കേജ്രിവാളിനു വേണ്ടി ഹാജരായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow