ആൺസിംഹത്തിന്റെ പേര് 'അക്ബർ', പെൺസിംഹത്തിന്റെ പേര് 'സീത', ഒരുമിച്ച് പാർപ്പിക്കുന്നതിനെതിരെ ഹിന്ദു സംഘടന കോടതിയിൽ
വിശ്വഹിന്ദു പരിഷത്തിന്റെ ബംഗാള്‍ വിഭാഗം ഫെബ്രുവരി 16നാണ് ജല്‍പായ്ഗുരിയിലെ കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചു. കേസ് ഫെബ്രുവരി 20 ന് പരിഗണിക്കും.
വിചിത്ര ഹര്‍ജിയുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) കൊല്‍ക്കത്ത ഹൈക്കോടതിയില്‍. സിലിഗുരിയിലെ സഫാരി പാര്‍ക്കില്‍ 'സീത' എന്ന സിംഹത്തിനൊപ്പം 'അക്ബര്‍' എന്ന സിംഹത്തെ പാര്‍പ്പിച്ച പശ്ചിമ ബംഗാള്‍ വനം വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്താണ് വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. വനം വകുപ്പ് നടപടി ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് ആരോപിക്കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ ബംഗാള്‍ വിഭാഗം ഫെബ്രുവരി 16നാണ് ജല്‍പായ്ഗുരിയിലെ കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചു. കേസ് ഫെബ്രുവരി 20 ന് പരിഗണിക്കും.
സംസ്ഥാനത്തെ വനം വകുപ്പ് അധികൃതരെയും ബംഗാളിലെ സഫാരി പാര്‍ക്ക് ഡയറക്ടറെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാള്‍ ഘടകത്തിന്റേതാണ് ഹര്‍ജി. അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്.
പാര്‍ക്കിലെ മൃഗങ്ങളെ പേരുകള്‍ മാറ്റാറില്ലെന്നാണ് സഫാരി പാര്‍ക്ക് അധികൃതര്‍ പറയുന്നത്. സംസ്ഥാന വനംവകുപ്പിനേയും ബംഗാള്‍ സഫാരി പാര്‍ക്കിനേയും എതിര്‍ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹര്‍ജി. പാര്‍ക്കിലെത്തുന്നതിന് മുന്‍പ് തന്നെ സിംഹങ്ങള്‍ക്ക് പേരുണ്ടെന്നാണ് ബംഗാള്‍ വനംവകുപ്പ് വിശദമാക്കുന്നത്. സംസ്ഥാന വനംവകുപ്പ് സിംഹങ്ങള്‍ക്ക് പേരുകള്‍ നല്‍കിയതെന്നും 'സീതയെ 'അക്ബറിനൊപ്പം' ജോടിയാക്കുന്നത് ഹിന്ദുക്കളോടുള്ള അനാദരവാണെന്നും വിഎച്ച്പി വാദിച്ചു. സിംഹത്തിന്റെ പേര് മാറ്റണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
What's Your Reaction?