കേന്ദ്രസർക്കാരിൻ്റെ പരസ്യം ഇനി വേണ്ട; വാട്ട്സാപ്പ് സന്ദേശം അയക്കുന്നതിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ
കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനാണ് നിര്‍ദ്ദേശം നല്‍കിയത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്ന സാഹചര്യത്തില്‍ വാട്സാപ്പില്‍ 'വികസിത് ഭാരത്' സന്ദേശങ്ങള്‍ അയക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനാണ് നിര്‍ദ്ദേശം നല്‍കിയത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റച്ചട്ടവും പ്രാബല്യത്തില്‍ വന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ സംരംഭങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന സന്ദേശങ്ങള്‍ പൗരന്മാരുടെ ഫോണുകളില്‍ ഇപ്പോഴും വിതരണം ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു.
എന്നാല്‍ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പാണ് സന്ദേശങ്ങള്‍ അയച്ചതെന്നും, നെറ്റ്വര്‍ക്ക് പരിമിതികളോ തകരാറുകളോ കാരണം അവയില്‍ ചിലത് സ്വീകര്‍ത്താക്കള്‍ക്ക് ലഭിക്കാന്‍ കാലതാമസം നേരിട്ടതാകാമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
വരാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പില്‍ സമനില ഉറപ്പാക്കാന്‍ ഇസിഐ എടുത്ത തീരുമാനങ്ങളുടെ ഭാഗമാണ് ഈ നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സമയക്രമം തിരഞ്ഞെടുപ്പ് ബോഡി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. മാര്‍ച്ച് 16 ന് ഇസിഐ പ്രഖ്യാപനം അനുസരിച്ച്, ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും, ജൂണ്‍ 4 ന് ഫലം പ്രഖ്യാപിക്കും.
What's Your Reaction?