കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍; ദുരൂഹത
ഇന്നലെ വൈകിട്ട് ആറിന് മുട്ടിങ്ങല്‍ കടവിലാണ് അപകടമുണ്ടായത്
കോഴിക്കോട്: എടവണ്ണപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചു. വെട്ടത്തൂര്‍ സ്വദേശി വളച്ചിട്ടിയില്‍ സന ഫാത്തിമയാണ് മരിച്ചത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ട് ആറിന് മുട്ടിങ്ങല്‍ കടവിലാണ് അപകടമുണ്ടായത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ സനയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വാഴക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നഷ്ടമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
What's Your Reaction?